Kadalamma

ഏ... ഏ... ഏഹേഹേ...
കടലമ്മ വിളിച്ചപ്പം കൈനീട്ടി ചെന്നേ ഞാൻ...
കരനെഞ്ച് വിളിച്ചപ്പം കനിവോടെ വിളിച്ചപ്പം
പുരയൊന്നു ചമയ്ക്കാനോടിച്ചെന്നേ ഞാൻ...
തിരിയൊന്നു കൊളുത്താനോടിച്ചെന്നേ ഞാൻ...

ഇക്കരയുടെ കരളു പിടഞ്ഞാൽ
ഈരടിയായ് തഴുകും കടലമ്മ
കർക്കിടകം കണ്ണു നിറച്ചാൽ
കാറ്റായ് വന്നേകും പൊന്നുമ്മ
കര തന്നോളാണെ നല്ല വരമേകി കാക്കുന്നോളാണെ

കൂട്ടായൊരു പൊന്നരയത്തി...
കൂരയിലൊരു നാളെത്തീ...
കുഞ്ഞുങ്ങളുമുണ്ടായപ്പം
കുടിലിൽ ചിരിനുര കുത്തീ...

വയറെരിയും നേരത്തകലെ
വലയെറിയാൻ പോയേ ഞാൻ...
തിരികേ ഞാൻ വന്നപ്പം കൂരയില്ല...
പോന്നരയി പെണ്ണില്ല...

കണ്ണിനും കണ്ണായെൻ കുഞ്ഞുമക്കളുമില്ല
കണ്ണിനും കണ്ണായെൻ
കണ്ണിനും കണ്ണായെൻ കുഞ്ഞുമക്കളുമില്ല...
കടൽ പെറ്റ കരയേയും കടൽ തിന്നുമെന്നുള്ള
കഥയോർത്താൽ മുത്തശ്ശിക്കഥയെന്നും പതിരല്ല
പതിരല്ല... ഏഹേ... ഹേ...



Credits
Writer(s): Ouseppachan, Bappu Vavadu
Lyrics powered by www.musixmatch.com

Link