Aromale (Female)

ആരോമലേ നീ ചേരുന്നു കൈയ്യിൽ
തെന്നലിൽ പറന്നുവന്ന പൂവു പോലെ
ആരോരുമില്ലാ പ്രാവിൻ്റെ നെഞ്ചിൽ
തേങ്ങലിൻ്റെ താളമോടു ചായുറങ്ങി
ആകാശമെന്നും ഈറൻ നിലാവാൽ
അലിവോടെ പാൽ ചുരന്നൂ
ഓമൽ പൈതലേ താരാട്ടീ രാമൈനകൾ

പോകുന്നു നീ നിൻ തീരങ്ങൾ തേടി
സ്വപ്നജാലകം തുറന്നു വാനോളം
ഞാനെന്ന പ്രാവും നീങ്ങുന്നു മെല്ലെ
നിൻ്റെ പാദമുദ്ര വീണ പാത നീളെ
നോവുന്ന ചൂടിൽ ഇതളൂർന്നു വീഴും
ഇനിയേതോ പൂവുതേടീ
ഈറൻ നെഞ്ചിനെ താരാട്ടാൽ മാമൂട്ടുവാൻ
കാലം നിന്നോടു ചേർത്തതാം നിഴലാണീ അമ്മ
മറുകാറ്റിലെങ്ങോ ദൂരേ ദൂരേ
നീ പോകുന്നുവോ
ഈ രാവിൽ ഞാൻ മാത്രമായ്



Credits
Writer(s): Narayanan B K, Mejo Joseph
Lyrics powered by www.musixmatch.com

Link