Mazha Paadum

ദൂരെ ദൂരെ വിണ്ണിലെ മണിത്താരകം താഴെവന്നോ
മെല്ലെ മെല്ലെ നെഞ്ചിലെ മായച്ചാമരം വീശിയെന്നോ
കണ്ണിൻ കണ്ണിൻ കണ്ണിലേ തേനിൽ താമരപ്പൂ വിരിഞ്ഞോ
തീരാ നോവിൻ ഈണങ്ങൾ കണ്ണീർ കവിതകളായലിഞ്ഞോ

മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവളോ
അറിയാതൊരോമൽ പീലി തിരയുന്നു തമ്മിൽ നാം
കാണാതിരുന്ന നേരമാകെ തന്നെയായി നാം
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവളോ

തഞ്ചി തഞ്ചി കൂടെ വന്നു ആലില തെന്നലായ്
തമ്മിൽത്തമ്മിൽ കാത്തിരുന്നു പാടാത്തൊരീണവുമായ്
മേലേ മേലേ പാറിടണം കൂട്ടിനൊരാളും വേണം
ഏഴഴകോടെ ചേലണിയാൻ
കിന്നാരം ചൊല്ലാനും ചാരത്തു ചായാനും
കയ്യെത്തും തേൻ കനിയായ്

ദൂരെ ദൂരെ വിണ്ണിലെ മണിത്താരകം താഴെ വന്നോ
മെല്ലെ മെല്ലെ നെഞ്ചിലെ മായച്ചാമരം വീശിയെന്നോ
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവനോ

ചിമ്മി ചിമ്മി ചേരുന്നുവോ താമരനൂലിനാൽ
നമ്മിൽ നമ്മെ കോർത്തിടുന്നു
ഏതേതോ പുണ്യവുമായ്
തീരം ചേരും നീർപ്പളുങ്കായ് ആതിരച്ചോലകളായ്
വാനവില്ലോലും പുഞ്ചിരിയായ്
അരികത്തെ തിരിപോലെ തേനൂറും പൂപോലെ
മായാത്ത പൗർണ്ണമിയായ്
ദൂരെ ദൂരെ വിണ്ണിലെ മണിത്താരകം താഴെ വന്നോ
മെല്ലെ മെല്ലെ നെഞ്ചിലെ മായച്ചാമരം വീശിയെന്നോ

മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവനോ
അറിയാതൊരോമൽ പീലി തിരയുന്നു തമ്മിൽ നാം
കാണാതിരുന്ന നേരമാകെ തന്നെയായി നാം

മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവനോ



Credits
Writer(s): Dev Deepak, Joy Jis
Lyrics powered by www.musixmatch.com

Link