Muthe Muthinum Muthe

മുത്തേ മുത്തിനും മുത്തേ

അനുരാഗമുത്തേ
കരളിന്റെ മുത്തേ
വെറുതെ എന്തിനീ കള്ളപ്പിണക്കം
അനുരാഗ മുത്തേ
കരളിന്റെ മുത്തേ
വെറുതെ എന്തിനീ കള്ളപ്പിണക്കം

അറിയാതെ എന്തോ അറിഞ്ഞ ഭാവം
പിന്നെ വാചാലമാം നിന്റെയീ മൗനം, മൗനം
അനുരാഗ മുത്തേ
കരളിന്റെ മുത്തേ
വെറുതെ എന്തിനീ കള്ളപ്പിണക്കം

ഒരു വാക്കിൽ ഒരു നോക്കിൽ അരുതാത്തതൊന്നും
ഞാൻ ചെയ്തില്ലല്ലോ, ഓ

ഒരു വാക്കിൽ ഒരു നോക്കിൽ അരുതാത്തതൊന്നും
ഞാൻ ചെയ്തില്ലല്ലോ
തനിച്ചാക്കി എങ്ങും ഞാൻ പോയില്ലല്ലോ
ഒരിക്കലും ഒന്നും ഞാൻ ഒളിച്ചില്ലല്ലോ
പിന്നെയും എന്തെയിങ്ങനെ
ഇങ്ങനെ... ഇങ്ങനെ... ഇങ്ങനെ

മുത്തേ മുത്തിനും മുത്തേ
അനുരാഗമുത്തേ
കരളിന്റെ മുത്തേ
വെറുതെ എന്തിനീ കള്ളപ്പിണക്കം

അന്നാദ്യം ആരാദ്യം എന്നറിയാതെ
നാം കണ്ടു
അന്നാദ്യം ആരാദ്യം എന്നറിയാതെ
നാം കണ്ടു
പിന്നെ നീ മാത്രമായി എന്റെ സ്വന്തം
അന്നേയെൻ ഹൃദയം നീ കവർന്നതല്ലേ
പിന്നെയും എന്തേ ഇങ്ങനെ... ഇങ്ങനെ... ഇങ്ങനെ ...ഇങ്ങനെ

മുത്തേ മുത്തിനും മുത്തേ
അനുരാഗമുത്തേ
കരളിന്റെ മുത്തേ
വെറുതെ എന്തിനീ കള്ളപ്പിണക്കം
അറിയാതെ എന്തോ അറിഞ്ഞ ഭാവം
പിന്നെ വാചാലമാം നിന്റെയീ മൗനം



Credits
Writer(s): M Jayachandran, East Coast Vijayan
Lyrics powered by www.musixmatch.com

Link