Onnu Kandotte

ഒന്നു കണ്ടോട്ടെ, ഒന്നു കണ്ടോട്ടെ
കൊതി തീരും വരെ
ആ മുഖത്തൊന്നു ഞാൻ നോക്കിയിരുന്നോട്ടേ

ഒന്നു കണ്ടോട്ടെ, ഒന്നു കണ്ടോട്ടെ
മതിയാകും വരെ
ആ മുഖത്തൊന്നു ഞാൻ നോക്കിയിരുന്നോട്ടേ

നോക്കിയിരുന്നോട്ടേ

ഞാനൊന്നു നോക്കിയാൽ, നാണം കുണുങ്ങുന്നതാരോ
ഞാനൊന്നു തൊട്ടാല്, കോരിത്തരിക്കുന്നതാരോ
എൻ വിളി കേൾക്കാൻ കാതോർത്തിരിക്കുന്നതാരോ എന്ന് മുഖം കണി കണ്ടുണരാന് കൊതിക്കുന്നതാരോ

നീയോ നീയോ ആ ശാലീന പെൺകിടാവെന്റെ തങ്കം

ഒന്നു കണ്ടോട്ടെ, ഒന്നു കണ്ടോട്ടെ
കൊത്തി തീരും വരെ
ആ മുഖത്തൊന്നു ഞാന് നോക്കിയിരുന്നോട്ടേ
ഞാനറിയുന്നപ്പോൽ, എന്നെ അറിയുന്നതാരോ
ഞാന് ചിരിച്ചാൽ, അതിനർഥം ഗ്രഹിക്കുന്നതാരോ
എന്നിലെ സ്നേഹം, തിരിച്ചറിഞ്ഞീടുന്നതാരോ
എന്നിലെ നന്മകൽ തൊട്ടുണർത്തീടുന്നതാരോ
നീയോ നീയോ ആ വാസന്ത പൂനിലാവെന്റെ മുത്തേ
ഒന്നു കണ്ടോട്ടെ, ഒന്നു കണ്ടോട്ടെ
കൊതി തീരും വരെ
ആ മുഖത്തൊന്നു ഞാന് നോക്കിയിരുന്നോട്ടേ
നോക്കിയിരുന്നോട്ടേ
നാനാനാനാനാന



Credits
Writer(s): M Jayachandran, East Coast Vijayan
Lyrics powered by www.musixmatch.com

Link