Chakka Paattu (From "Kuttanpillayude Sivarathri")

ഓ, പ്ലാത്തൂരെ ശിവൻ്റെമ്പലത്തിൻ്റെടുത്തുള്ള വീട് പ്ലാഞ്ചോട്
പ്ലാഞ്ചോട്ടിൽ കുട്ടൻപിള്ളേം ശകുന്തളേം നാട്ടിലെ പോലീസ്
പ്ലാത്തൂരെ ശിവൻ്റെമ്പലത്തിൻ്റെടുത്തുള്ള വീട് പ്ലാഞ്ചോട്
പ്ലാഞ്ചോട്ടിൽ കുട്ടൻപിള്ളേം ശകുന്തളേം നാട്ടിലെ പോലീസ്

എസ്ഐ ശകുന്തളേം ലേറ്റ് പിള്ളയ്ക്ക് പനപോലെ മക്കൾ മൂന്ന്, പക്ഷേ
പിള്ളേരേങ്കാൾ പിള്ളയ്ക്കിഷ്ടം പറമ്പിലെ വരിക്കപ്ലാവ്
ആ, എസ്ഐ ശകുന്തളേം ലേറ്റ് പിള്ളയ്ക്ക് പനപോലെ മക്കൾ മൂന്ന്, പക്ഷേ
പിള്ളേരേങ്കാൾ പിള്ളയ്ക്കിഷ്ടം പറമ്പിലെ വരിക്കപ്ലാവ്

പ്ലാഞ്ചോട്ട് വീട്ടിലിന്ന് ചുറ്റിനും ചക്ക മണക്കണല്ലോ
മുറ്റത്തു തിണ്ണയിലും ചന്നം പിന്നം ചക്കപ്പൂഞാണിയല്ലോ
പ്ലാഞ്ചോട്ടു വീട്ടിലിന്ന് ചുറ്റിനും ചക്ക മണക്കണല്ലോ
മുറ്റത്തു തിണ്ണയിലും ചന്നം പിന്നം ചക്കപ്പൂഞാണിയല്ലോ
പ്ലാഞ്ചോട്ടു വീട്ടിലിന്ന് തേവർക്ക് ചക്കകൊണ്ടാറാട്ട്
പ്ലാഞ്ചോട്ടടുക്കളയിൽ ചക്കമയം വെപ്പും വിളമ്പുമെല്ലാം

ചക്കപ്പുഴുക്കു വരട്ടിയെരിശ്ശേരിയവിയല് കൊണ്ടാട്ടം ചക്കത്തോരൻ
അരിഞ്ഞു വറുത്തതും അടയും പ്രഥമനും അലുവയും ഉലുവയും ചക്കമയം
ആ, ചക്കപ്പുഴുക്കു വരട്ടിയെരിശ്ശേരിയവിയല് കൊണ്ടാട്ടം ചക്കത്തോരൻ

മൂക്കറ്റം തിന്നുമുടിക്കാൻ ആരായെല്ലാം വരണുണ്ട്
പെണ്മക്കള് രണ്ടും അതുങ്ങടെ കെട്ട്യോനും മക്കളും പോരാഞ്ഞ്
അമ്മാവനും അമ്മായീം പിന്നളിയനും കുടുംബവും പോരാഞ്ഞ്
രജനീടെകെട്ട സുനീഷിൻ വകയിലെ ബന്ധുക്കൾ പോരാഞ്ഞ്
ആ ബന്ധൂക്കടെ മരുമക്കൾ ചെറുമക്കൾ അവരും പോരാഞ്ഞാരൊക്കെ

ചക്കപ്പുഴുക്കു വരട്ടിയെരിശ്ശേരിയവിയല് കൊണ്ടാട്ടം ചക്കത്തോരൻ
അരിഞ്ഞു വറുത്തതും അടയും പ്രഥമനും അലുവയും ഉലുവയും ചക്കമയം
ആ, ചക്കപ്പുഴുക്കു വരട്ടിയെരിശ്ശേരിയവിയല് കൊണ്ടാട്ടം ചക്കത്തോരൻ
അരിഞ്ഞു വറുത്തതും അടയും പ്രഥമനും അലുവയും ഉലുവയും ചക്കമയം

ചക്കപ്പുഴുക്കു വരട്ടിയെരിശ്ശേരിയവിയല് കൊണ്ടാട്ടം ചക്കത്തോരൻ
അരിഞ്ഞു വറുത്തതും അടയും പ്രഥമനും അലുവയും ഉലുവയും ചക്കമയം

Credits
Writer(s): Anwar Ali, Sayanora Philip
Lyrics powered by www.musixmatch.com

Link