Kaadhale

കാതലേ കണ്ണിൻ കാവലേ
തെന്നലായ് മെല്ലെ വന്നു നീ
എന്നിലേ ചില മേലെ പൂക്കൾ കൊണ്ടു തന്നു നീ

കാതലേ എന്തിനെന്നെ നീ വിളിച്ചു
തൂവലായ് ഹൃദയവാടിയിൽ പറന്നു
മാരിവിൽ ചേലകൊണ്ടു മൂടിയെന്നെ നീ
അരിയ മഞ്ഞുതുള്ളി ഉള്ളുതൊട്ടപോലെ നിൻ സുഖം
കവിളിലുമ്മതന്ന പോലെ ഞാൻ മയങ്ങിയോ സ്വയം

ഇത്രനാൾ അറിഞ്ഞിടാത്ത കൗതുകം വിടർന്നുവോ
അത്രമേൽ മനസ്സിലിന്നു നീ നിറഞ്ഞു നിന്നുവോ
ആശകൊണ്ടൊരായിരം കിനാക്കളിന്നു നെയ്തെടുത്തുവോ

കാതലേ ആരീ മാന്ത്രികൻ
ഇന്നലെ വന്നണഞ്ഞവൻ
തിങ്കളായ് എന്റെ നീല നീലരാവിൽ വന്നവൻ

ഇന്നു ഞാൻ എന്തിനോ നനഞ്ഞുതീർത്തു
മാരികൾ വെറുതെ നോക്കി നിന്നു ദൂരേ
ആരൊരാൾ എന്നടുത്തു വന്നുകാണുവാൻ
പതിയെ പൂത്തുലഞ്ഞു തേൻകിനിഞ്ഞു പൂവുപോലെയായ്
ഇതളിലൂർന്നുനിന്ന രാഗമിന്നു നിന്റെ മാത്രമായ്

ഇത്രനാൾ അറിഞ്ഞിടാത്ത കൗതുകം വിടർന്നുവോ
അത്രമേൽ മനസ്സിലിന്നു നീ നിറഞ്ഞു നിന്നുവോ
ആശകൊണ്ടൊരായിരം കിനാക്കളിന്നു നെയ്തെടുത്തുവോ
കള്ളനോട്ടമൊന്നെറിഞ്ഞു കണ്ണുകൾ കവർന്നുവോ
കള്ളിമുള്ളു കൊണ്ടപോലെ ഞാൻ വലഞ്ഞുനിന്നുവോ
കള്ളമല്ല കാവ്യമെന്നു കാതിലായ് മൊഴിഞ്ഞുതന്നുവോ



Credits
Writer(s): Sushin Shyam, Vinayak Sasikumar
Lyrics powered by www.musixmatch.com

Link