Chil Chinchilamai

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
റിം റിംചിമമായ് റിംചിമമായ് നൂൽമഴ നീ
കാറ്റല ചിമ്മിയ പൂമഴ നീ
കണ്ണിനു കണ്ണിനു വെൺമഴ നീ
കാതിനു കാതിനു തേന്മഴ നീ എന്നുമേ

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
റിം റിംചിമമായ് റിംചിമമായ് നൂൽമഴ നീ

അക്കരെ നിന്നു പറന്നു വരുന്നൊരു മാലാഖ നീ
ഒത്തിരി ഒത്തിരി മുത്തുകളുള്ളൊരു ചേലാണു നീ

വിണ്ണിലെ മേഘമലിഞ്ഞു വിളമ്പിയ നീർത്തുള്ളി നീ
മണ്ണിനു എന്നിലുമിന്നു തുളുമ്പിയ നീർധാര നീ

എപ്പോഴും നെഞ്ചിലെ തളിരോർമ്മ നീയല്ലേ

എപ്പോഴും മാറിലെ തണുവായി നീയില്ലേ

മെയ് കിങ്ങിണികൾ മൊഞ്ചണിയും കൊഞ്ചലുകൾ

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
റിം റിംചിമമായ് റിംചിമമായ് നൂൽമഴ നീ

മാലകളായിള മേനി പൊതിഞ്ഞൊരു പൂക്കാരി നീ
മാനസവീണയിൽ ഉമ്മ തരുന്നൊരു പാട്ടാണു നീ

ഉള്ളിലുരുമ്മിയുരുമ്മി ഇരുന്നൊരു പ്രാവാണു നീ
തൂവലുകൊണ്ടു തലോടുമെനിക്കൊരു കൂട്ടാണു നീ

വന്നിതാ വന്നിതാ കുളിർചന്തമോടെ നീ

തന്നിതാ തന്നിതാ കുളിർക്കാലമേറെ നീ

എൻ ഓർമ്മകളിൽ മർമ്മരമായ് നിൻ ചിരികൾ

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
റിം റിംചിമമായ് റിംചിമമായ് നൂൽമഴ നീ
കാറ്റല ചിമ്മിയ പൂമഴ നീ
കണ്ണിനു കണ്ണിനു വെൺമഴ നീ
കാതിനു കാതിനു തേന്മഴ നീ എന്നുമേ



Credits
Writer(s): Vidya Sagar, Sarath Candra Varma
Lyrics powered by www.musixmatch.com

Link