Olangal Moodum

താരീരോ താരീരാരിരോ
താരീരോ താരീരാരിരോ
ഓളങ്ങൾ മൂടും നെഞ്ചകം
ആഴങ്ങൾ തേടും സാഗരം
അലകടലായി നുരയുമൊരെന്നിലലയിടും ആ മുഖം

അകലെ നിലാവിലെഴുതിയ പോലെ തെളിയുമൊരായിരം
ആരീരം പാടിടാം താലോലം ആട്ടിടാം
ആരീരം പാടിടാം താലോലം, താലോലം

കൊഞ്ചിടും കിലുകിലുമെന്നുമേ
തളിരിളംകാലിലാ കൊലുസ്സുകളും
കുഞ്ഞിളം മിഴികളിലാകവേ
കളിചിരിയാടിടും കുസൃതികളും

നിറവാർമഴവില്ലായെന്നും വിടരും മുഖമല്ലേ നീയും
അതു കണ്ടുണരാനിനി എന്തു തരും പകരം
അറിയാതിനി ഉള്ളിൽ നീറും
ചെറുനോവുകളെല്ലാം മായ്ക്കാം
അകലങ്ങളിലേയ്ക്കകലാതണയൂ മകളേ

താരീരോ താരീരാരിരോ
താരീരോ താരീരാരിരോ
ഓളങ്ങൾ മൂടും നെഞ്ചകം
ആഴങ്ങൾ തേടും സാഗരം

അലകടലായി നുരയുമൊരെന്നിലലയിടും ആ മുഖം
അകലെ നിലാവിലെഴുതിയ പോലെ തെളിയുമൊരായിരം
ആരീരം പാടിടാം താലോലം ആട്ടിടാം
ആരീരം പാടിടാം താലോലം, താലോലം



Credits
Writer(s): Anu Elizabeth Jose, Shaan Rahman
Lyrics powered by www.musixmatch.com

Link