Kilukil Pamparam

കിലുകിൽ പമ്പരം
തിരിയും മാനസം
അറിയാതമ്പിളീ മയങ്ങൂ വാ വാവോ
ഉം ഉം ചാഞ്ചക്കം
ഉം ഉം ചാഞ്ചക്കം
പനിനീർ ചന്ദ്രികേ
ഇനിയീ പൂങ്കവിൾ
കുളിരിൽ മെല്ലെ നീ തഴുകൂ വാ വാവോ
ഉം ഉം ചാഞ്ചക്കം
ഉം ഉം ചാഞ്ചക്കം

മേടമഞ്ഞും മൂടുമീ കുന്നും പൊയ്കയും
പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ
താളം പോയ നിന്നിൽ മേയും നോവുമായ്
താനേ വീണുറങ്ങൂ തെന്നൽ കന്യകേ
താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ
ഉം ഉം ചാഞ്ചക്കം
ഉം ഉം ചാഞ്ചക്കം
കിലുകിൽ പമ്പരം
തിരിയും മാനസം
അറിയാതമ്പിളീ മയങ്ങൂ വാ വാവോ
ഉം ഉം ചാഞ്ചക്കം
ഉം ഉം ചാഞ്ചക്കം

ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ
ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ
താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ
കാലം നെയ്ത ജാലമോ മായാജാലമോ
തേഞ്ഞു പോയ തിങ്കളേ വാവോ വാ വാവോ
ഉം ഉം ചാഞ്ചക്കം
ഉം ഉം ചാഞ്ചക്കം
പനിനീർ ചന്ദ്രികേ
ഇനിയീ പൂങ്കവിൾ
കുളിരിൽ മെല്ലെ നീ തഴുകൂ വാ വാവോ
ഉം ഉം ചാഞ്ചക്കം
ഉം ഉം ചാഞ്ചക്കം
ഉം ഉം ചാഞ്ചക്കം
ഉം ഉം ചാഞ്ചക്കം



Credits
Writer(s): Bichu Thirumala, S P Venkatesh
Lyrics powered by www.musixmatch.com

Link