Vaarthinkal (Male Version)

ആ, ആ, ആ

വാർത്തിങ്കൾത്തെല്ലല്ലേ വരവീണക്കുടമല്ലേ
മാനത്തെ മാൻപേടപ്പെണ്ണ് ഓ-ഓ
മാനത്തെ മാൻപേടപ്പെണ്ണ്
വാർത്തിങ്കൾത്തെല്ലല്ലേ വരവീണക്കുടമല്ലേ
മാനത്തെ മാൻപേടപ്പെണ്ണ് ഓ-ഓ
മാനത്തെ മാൻപേടപ്പെണ്ണ്

പാടുമ്പോൾ കുയിലാണ്
പനിനീർപ്പൂവിതളാണ്
പാടുമ്പോൾ കുയിലാണ്
പനിനീർപ്പൂവിതളാണ്
മിഴി രണ്ടും മൈനകളാണ്
ചേക്കേറാൻ മുത്തേ നേരമായ് ഓ
ചേക്കേറാൻ മുത്തേ നേരമായ്

വാർത്തിങ്കൾത്തെല്ലല്ലേ വരവീണക്കുടമല്ലേ
മാനത്തെ മാൻപേടപ്പെണ്ണ് ഓ-ഓ
മാനത്തെ മാൻപേടപ്പെണ്ണ്

മാണിക്യക്കാവും ചുറ്റി മണിമഞ്ഞിൽ കൂടും തേടി
മാനത്തെ വാനമ്പാടീ പാറി വാ
മാണിക്യക്കാവും ചുറ്റി മണിമഞ്ഞിൻ കൂടും തേടി
മാനത്തെ വാനമ്പാടീ പാറി വാ
മുത്താരം മൂടാൻ നീയെന്തേ കാത്തു നിന്നീല്ലാ?
മൂവന്തിച്ചെപ്പിൽ നിൻ മോഹം ചാന്തണിഞ്ഞില്ലാ
വെയിലാറും വേനൽക്കൂട്ടിൽ ചിറകോലും കാറ്റിൻ ചില്ലമേൽ ഓ-ഓ
അരളിപ്പൂക്കാടിൻ മേടയിൽ

വാർത്തിങ്കൾത്തെല്ലല്ലേ വരവീണക്കുടമല്ലേ
മാനത്തെ മാൻപേടപ്പെണ്ണ് ഓ-ഓ
മാനത്തെ മാൻപേടപ്പെണ്ണ്

കണ്ണാടിച്ചില്ലിൽത്തട്ടും ശരറാന്തൽ നാളം പോലെ
മിന്നാരത്താരം മിന്നീ കൺകളിൽ
കണ്ണാടിച്ചില്ലിൽത്തട്ടും ശരറാന്തൽ നാളം പോലെ
മിന്നാരത്താരം മിന്നീ കൺകളിൽ
പാട്ടൊന്നും പാടാൻ നീയെന്തേ കൂട്ടു വന്നില്ലാ
പഞ്ചാരച്ചുണ്ടാൽ ഈ പൂവിൻ ചെണ്ടിൽ മുത്തീലാ
മുളയോലപ്പീലിതോപ്പിൽ
പുലർകാലപ്പൂന്തേൻ തുള്ളിയിൽ ഓ-ഓ
മൂടൽമഞ്ഞുരുകും സന്ധ്യയിൽ

വാർത്തിങ്കൾത്തെല്ലല്ലേ വരവീണക്കുടമല്ലേ
മാനത്തെ മാൻപേടപ്പെണ്ണ് ഓ-ഓ
മാനത്തെ മാൻപേടപ്പെണ്ണ്
പാടുമ്പോൾ കുയിലാണ് പനിനീർപ്പൂവിതളാണ്
മിഴി രണ്ടും മൈനകളാണ് ചേക്കേറാൻ മുത്തേ നേരമായ് ഓ-ഓ
ചേക്കേറാൻ മുത്തേ നേരമായ്



Credits
Writer(s): Vidya Sagar, Girish Puthenchery
Lyrics powered by www.musixmatch.com

Link