Kanneerppovinte

കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
മറുവാക്കു കേൾക്കാൻ കാത്തു നിൽക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ
പുള്ളോർകുടം പോലെ തേങ്ങി?

കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി

ഉണ്ണിക്കിടാവിന്നു നല്കാൻ
അമ്മ നെഞ്ചിൽ പാലാഴിയേന്തി
ആയിരം കൈ നീട്ടി നിന്നു
സൂര്യതാപമായ് താതന്റെ ശോകം
വിട ചൊല്ലവേ നിമിഷങ്ങളിൽ
ജലരേഖകൾ വീണലിഞ്ഞൂ
കനിവേകുമീ വെണ്മേഘവും
മഴനീർക്കിനാവായ് മറഞ്ഞു, ദൂരെ
പുള്ളോർകുടം കേണുറങ്ങി

കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി

ഒരു കുഞ്ഞു പാട്ടായ് വിതുമ്പി
മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു
ആരെയോ തേടിപ്പിടഞ്ഞൂ
കാറ്റുമൊരുപാടുനാളായലഞ്ഞു
പൂന്തെന്നലിൽ പൊന്നോളമായ്
ഒരു പാഴ് കിരീടം മറഞ്ഞൂ
കദനങ്ങളിൽ തുണയാകുവാൻ
വെറുതെയൊരുങ്ങുന്ന മൗനം, എങ്ങോ
പുള്ളോർകുടം പോലെ വിങ്ങി

കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
മറുവാക്കു കേൾക്കാൻകാത്തു നിൽക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ
പുള്ളോർകുടം പോലെ തേങ്ങി



Credits
Writer(s): Kaithapram, Johnson
Lyrics powered by www.musixmatch.com

Link