Sayandanam - Male Version

ആ, ആ, ആ

സായന്തനം ചന്ദ്രികാ ലോലമായ്
നാലമ്പലം നലമെഴും സ്വർഗ്ഗമായ്
മനയോല ചാർത്തീ കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ
സായന്തനം ചന്ദ്രികാ ലോലമായ്

വില്വാദ്രിയിൽ തുളസീദളം ചൂടാൻ വരും മേഘവും
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയിൽ
തിരുവരങ്ങിലമൃതവർഷമായ്
പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു
സായന്തനം ചന്ദ്രികാ ലോലമായ്

ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങുനീ
കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങുനീ
നിൻ പ്രസാദമധുരഭാവമെവിടെ
നിൻ വിലാസനയതരംഗമെവിടെ
എന്നുൾച്ചിരാതിൽനീ ദീപനാളമായ് പോരൂ

സായന്തനം ചന്ദ്രികാ ലോലമായ്
നാലമ്പലം നലമെഴും സ്വർഗ്ഗമായ്
മനയോല ചാർത്തീ കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ
സായന്തനം ചന്ദ്രികാ ലോലമായ്
നാലമ്പലം നലമെഴും സ്വർഗ്ഗമായ്



Credits
Writer(s): Kaithapuram, Raveendran A
Lyrics powered by www.musixmatch.com

Link