Ennamme Onnu Kaanaan

എന്നമ്മേ ഒന്നുകാണാൻ
എത്ര നാളായ് ഞാൻ കൊതിച്ചു
ഈ മടിയിൽ വീണുറങ്ങാൻ
എത്ര രാവിൽ ഞാൻ നിനച്ചു
കണ്ടില്ലല്ലോ കേട്ടില്ലല്ലോ
എൻ കരളുരുകുമൊരു താരാട്ട്
എന്നമ്മേ ഒന്നുകാണാൻ
എത്ര നാളായ് ഞാൻ കൊതിച്ചു
ഈ മടിയിൽ വീണുറങ്ങാൻ
എത്ര രാവിൽ ഞാൻ നിനച്ചു
എനിക്കുതരാൻ ഇനിയുണ്ടോ
കുടുകുടെചിരിക്കുന്ന പൊൻ പാവ
വിശക്കുമ്പോൾ പകരാമോ
തയിർക്കലം തൂവുന്ന തൂവെണ്ണ
എനിക്കെന്റെ ബാല്യം ഇനിവേണം
എനിക്കെന്റെ സ്നേഹം ഇനിവേണം
അലയേണമീ കിനാ ചിറകിൽ

എന്നമ്മേ ഒന്നുകാണാൻ
എത്ര നാളായ് ഞാൻ കൊതിച്ചു
ഈ മടിയിൽ വീണുറങ്ങാൻ
എത്ര രാവിൽ ഞാൻ നിനച്ചു
പകൽ മഴയിൽ നനയുന്നൂ
പരലായ്തുടിക്കുന്നോരിളമനസ്സ്
തുഴയാതെ തുഴയുന്നൂ
വാത്സല്യക്കടലിലെ പൂക്കൊതുമ്പ്
ഇനിയെന്തുവേണമറിയില്ലല്ലോ
ഇനിയെന്തുമോഹമറിയില്ലല്ലോ
വെറുതേ പറന്നു പോയ്നിനവ്

എന്നമ്മേ ഒന്നുകാണാൻ
എത്ര നാളായ് ഞാൻ കൊതിച്ചു
ഈ മടിയിൽ വീണുറങ്ങാൻ
എത്ര രാവിൽ ഞാൻ നിനച്ചു
കണ്ടില്ലല്ലോ കേട്ടില്ലല്ലോ എൻ
കരളുരുകുമൊരു താരാട്ട്

എന്നമ്മേ ഒന്നുകാണാൻ
എത്ര നാളായ് ഞാൻ കൊതിച്ചു
ഈ മടിയിൽ വീണുറങ്ങാൻ
എത്ര രാവിൽ ഞാൻ നിനച്ചു
എത്ര രാവിൽ ഞാൻ നിനച്ചു



Credits
Writer(s): Kaithapram, Mohan Sithara
Lyrics powered by www.musixmatch.com

Link