Chaare Chaare

കനവിതോ
നിനവിതോ
നിനവിലെ... കനവിതോ ...
ചാരെ ചാരെ
മാരിവില്ലിന് വര്ണ്ണജാലമോ...
അതാ...
അരികെ അണയാന്
കുഞ്ഞുഹൃദയം തുടിപ്പതെന്തിനൊ...
ഇതാ...
പനിമലര് പൂക്കുന്ന പൂവിന് മെത്ത
കണ്ടുവോ...
താരാട്ടിന് തേന്മൊഴികള്
കേട്ടുവോ...
കുളിരല ചൂടുന്ന കാറ്റു മെല്ലെ വീശിയോ
വിലോലമേതോ സ്നേഹ സാന്ത്വനം
ചാരെ ചാരെ
മാരിവില്ലിന് വര്ണ്ണജാലമോ...
അതാ...
അരികെ അണയാന്
കുഞ്ഞുഹൃദയം തുടിപ്പതെന്തിനൊ...
ഇതാ...

പൊൻവെയിൽ...
പുലർവേള കണ്ണിൽ പൂത്തുലഞ്ഞതാണോ ഇവൾ...
താരകം...
കരിനീല വാനിൽ കൺതുറന്നതോ...
വാർമിഴികൾ തന്നിൽ കാണുന്നിതാ ഞാൻ
മാൻപേട തോൽക്കും മൗനരാഗം
ആരോ നെഞ്ചിൽ ഏതോ തൂവലാൽ തഴുകി
ഇതാണോ നിന്റെ ഇന്ദ്രജാലം
ചാരെ ചാരെ
മാരിവില്ലിന് വര്ണ്ണജാലമോ...
അതാ...
അരികെ അണയാന്
കുഞ്ഞുഹൃദയം തുടിപ്പതെന്തിനൊ...
ഇതാ...

വേനലിൽ...
കുളിർകാറ്റു പോലെ ഒഴുകിയെത്തി
അരികിൽ ഇവൾ...
ഞാനൊരു...
കുരുന്നു പൂവായ് ഉലയും വേളയിൽ...
നിൻ ശ്വാസമെന്നെ ചുംബിച്ചുണർത്തീ...
മെല്ലെ ഞാനുമൊന്നലിഞ്ഞു പോയെ...
നീലവാനിലാടും തൂമഞ്ഞു പോലെ...
പായുന്നു നിന്നെ തേടി നെഞ്ചം...
ചാരെ ചാരെ
മാരിവില്ലിന് വര്ണ്ണജാലമോ...
അതാ...
അരികെ അണയാന്
കുഞ്ഞുഹൃദയം തുടിപ്പതെന്തിനൊ...
ഇതാ...
പനിമലര് പൂക്കുന്ന പൂവിന് മെത്ത
കണ്ടുവോ...
താരാട്ടിന് തേന്മൊഴികള്
കേട്ടുവോ...
കുളിരല ചൂടുന്ന കാറ്റു മെല്ലെ വീശിയോ
വിലോലമേതോ സ്നേഹ സാന്ത്വനം
ചാരെ ചാരെ
മാരിവില്ലിന് വര്ണ്ണജാലമോ...
അതാ...
അരികെ അണയാന്
കുഞ്ഞുഹൃദയം തുടിപ്പതെന്തിനൊ...
ഇതാ...



Credits
Writer(s): Kailas Rishi, Gopi Sunder
Lyrics powered by www.musixmatch.com

Link