Manayathu Vayalum

കണ്ണാടിക്കൽ
പണ്ടത്തെ വടക്കൻപാട്ടിലൊക്കെ കേട്ടിട്ടുള്ളതുപോലെ
എണ്ണിയാലൊടുങ്ങാത്ത വീരശൂര പരാക്രമികൾക്ക് ജന്മം നൽകിയിട്ടുള്ള നാട്
മല്ലന്മാരുടെ നാട് (ഹയ്യാ)
അവരുടെ വീരസ്യങ്ങൾ ത്രസിച്ചിരുന്നൊരു നാട്
ഗുസ്തി എന്ന കായിക വിനോദം (ഹയ്യാ)
ഒരു ലഹരി പോലെ സിരയിൽ തിളച്ചിടുന്ന കാലം (ഹയ്യാ)

ജീവിതത്തിലൊരിക്കെലെങ്കിലും ഗുസ്തി അഭ്യസിച്ചിട്ടില്ലാത്തവർ
ഈ നാട്ടിൽ വിരളമായിരുന്നു എന്നല്ല (ഹയ്യാ)
ഇല്ലായിരുന്നു എന്ന് വേണം പറയാൻ
അങ്ങനെയുള്ള കണ്ണാടിക്കലിന്റെ ഹൃദയഭാഗത്ത് (ഹയ്യാ)
സ്ഥിതി ചെയ്യുന്ന മനയത്ത് വയലിലെ (ഹയ്യാ)
അതിഗംഭീര ഗുസ്തിക്കോട്ടയിലേക്ക്
ഏതൊക്കെ ദൂര ദേശങ്ങളിൽ നിന്ന്
എത്രയെത്ര ആളുകൾ ആണ് എത്തിച്ചേർന്നിരുന്നത്

ഹനുമാൻ സ്വാമിയെ വന്ദിച്ചു
ഉരുക്കുപോലെ ഉറച്ച ദേഹം ആസകലം എണ്ണയിൽ തിളങ്ങി
കൊമ്പൻ മീശയും വിറപ്പിച്ച് (ഓഹോ-ഹോ)
വിരിഞ്ഞ നെഞ്ചോടെ (ഹയ്യാ)
എന്തിനും പോന്നവരായ് (ഹയ്യാ)
ഗോദയിലേക്ക് നടന്ന ഫയൽവാന്മാരുടെ കണ്ണുകളിൽ
മിന്നലുകൾ പാഞ്ഞിരുന്നു (ഹയ്യാ)
ആ കാഴ്ച തന്നെ എന്തൊരു ആവേശമായിരുന്നു (ഓഹോ-ഹോ)
ഗുസ്തി ഇവർക്കൊന്നും ഒരു വിനോദമേ ആയിരുന്നില്ല (ഓഹോ-ഹോ)
സ്വന്തം ജീവിതം തന്നെ ആയിരുന്നു (ഹയ്യാ)

പക്ഷെ ഇന്ന് കാലം മാറി (ഹയ്യാ)
വിനോദങ്ങൾ മാറി (ഹയ്യാ)
ചിന്തകൾ മാറി
ഇഷ്ടങ്ങൾ മാറി
സർവ്വതും മാറി (ഹയ്യാ)
ഗുസ്തി ഒളിമ്പിക്സ് ൽ ഇന്ത്യക്ക് കുറെ മെഡലുകൾ വാങ്ങിക്കൂട്ടാവുന്ന
ചുരുക്കം ചില ഇനങ്ങളിൽ ഒന്നു മാത്രമായി (ഓഹോ-ഹോ)

അതുപോലും ഉത്തരേന്ത്യൻക്കാർക്ക് (ഓഹോ-ഹോ)
അതി പ്രഗത്ഭന്മാരായൊരുപിടി ഫയൽവാന്മാരുടെ (തിം തിനാ ന തക തിം)
വിജയക്കുതിപ്പികൾക്ക് സാക്ഷിയായായ (തിം തിനാ ന തക തിം)
മനയത്തു വയലിലെ ഈ മണ്ണ് (തിം തിനാ ന തക തിം)
ഈ ഗോദ (തിം തിനാ ന തക തിം)
നഷ്ടപ്രതാപങ്ങളുടെ ഓർമയിൽ ഇവിടെ ശേഷിപ്പാണ് (ഓഹോ-ഹോ, തിം തിനാ ന തക തിം)

ആ പോയ കാലത്തെ നെഞ്ചോടു ചേർത്തു പിടിക്കുന്ന (ഓഹോ-ഹോ, തിം തിനാ ന തക തിം)
ആ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന ചില ആളുകൾ (തിം തിനാ ന തക തിം)
ഇന്നും ഇവിടെ ഉണ്ട് (തിം തിനാ ന തക തിം)
ഇത് അവരുടെ കഥയാണ് (തിം താനേ നാനേ നേ)
(ഓഹോ-ഹോ)



Credits
Writer(s): Basil Joseph, Shaan Rahman
Lyrics powered by www.musixmatch.com

Link