Chirimanimulle

ചിരിമണിമുല്ലേ ചിത്തിരമുല്ലേ
സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ
ചെമ്പകമലരേ കളി പറയാതെ
കരിവണ്ടേ കൊതി തുള്ളാതെ
മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ
ഹോ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ
കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ
ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ

better just tell me tell me tell me

സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ

I just wanna love you love you

ചുണ്ടിൽ തോട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം
ചിരിമണിമുല്ലേ ചിത്തിരമുല്ലേ
സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ
ചെമ്പകമലരേ കളി പറയാതെ
കരിവണ്ടേ കൊതി തുള്ളാതെ
മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ

താഴ്വാരം നീലത്താഴവാരം അവിടെ
കൂടിപ്പാർക്കാൻ മഞ്ഞിൻ കൊട്ടാരം
സാഗരം ഹിമ സാഗരം ആഴക്കടലിൽ
വർണ്ണ ചിപ്പിക്കൂടാരം.
തുടികൊട്ടി മാമഴ മേഘം
തിരിയിട്ടു മായിക യാമം
ഇനി പോരാൻ താമസമെന്താണ്

better just tell me tell me tell me

സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ

I just wanna love you love you

ചുണ്ടിൽ തോട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം

tell me tell me tell me

സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ

love you love you

ചുണ്ടിൽ തോട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം-

നീ വരൂ മെല്ലെ നീ വരൂ
നൽകാം സങ്കൽപ്പത്തിൻ സംഗീത സ്വപ്നം
ഞാൻ വരാം ഇനി ഞാൻ വരാം
നിന്റെ സങ്കൽപ്പത്തിൻ മായാലോകത്തിൻ
തിരിയിട്ടു താരകവാനം.
ശ്രുതിയിട്ടു മോഹനരാത്രി.
ഇനി പാടാൻ താമസ്മെന്താണ്

better just tell me tell me tell me

സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ

I just wanna love you love you

ചുണ്ടിൽ തോട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം

ചിരിമണിമുല്ലേ ചിത്തിരമുല്ലേ
സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ

കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ
കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ
ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ

better just tell me tell me tell me

സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ

I just wanna love you love you

ചുണ്ടിൽ തോട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം



Credits
Writer(s): Kaithapram, Deepak Dev
Lyrics powered by www.musixmatch.com

Link