Innu Penninu Sindhoora

ഇന്ന് പെണ്ണിന്ന് സിന്ദൂരനാള്
മനസ്സെല്ലാം വിളമ്പുന്ന നാള്
ചമഞ്ഞെല്ലാരും ചേരുന്ന നാള്
നിറഞ്ഞുല്ലാസപ്പൂവിൻ്റെ ഉള്ളാകെത്തുള്ളിത്തുള്ളി

കണ്ണിന് മയ്യെട് മിന്നെട് പൊന്നെട് ചെപ്പെട് ചിങ്കാരീ
പട്ടൊരു മുറമെട് അത്തറ് കുറെയെട് പുത്തൻ കോടിയുട്
മനമൊത്തൊരു കുരവയലെത്തിമുഴക്കണ്ടേ
അരിയമൃദുവേളയിൽ ഹൃദയമുണരുന്നിതാ

മഞ്ചാടിക്കുന്നത്തെങ്ങോ മൈലാടും നേരത്തല്ലോ
മണവാട്ടിപ്പെണ്ണിൻ നാണം ചിരിയായ്
തിരിതാഴും മേഘക്കൂട്ടിൽ വിരലാടും കാറ്റിൻ ചുണ്ടിൽ
കറുകപ്പൂവയലിലെ കുളിര്

ഒരു നൂറുകനവിൻ ലാളനം അനുരാഗ മേളനം
ഒഴുകാത്ത നനവിൻ ഓളമായി ആർദ്രമാം വരം
മോഹമന്ദാരം താനേ പൂവിട്ടൂ
മഴപുരണ്ട മാകന്ദം താനേ ചാലിട്ടു

ആഴിത്തിരയിൽ സാന്ദ്രമലിയും
രാഗത്തീരത്താരോ ഈണം മീട്ടുന്നൂ, മധുരം
ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ

ഇന്ന് പെണ്ണിന്ന് സിന്ദൂരനാള്
മനസ്സെല്ലാം വിളമ്പുന്ന നാള്
ചമഞ്ഞെല്ലാരും ചേരുന്ന നാള്
നിറഞ്ഞുല്ലാസപ്പൂവിൻ്റെ ഉള്ളാകെത്തുള്ളിത്തുള്ളി

എന്നാരും സ്വപ്നം കാണാം ചെന്താരച്ചന്തം കാണാം
സിന്ദൂരം തുടിയ്ക്കുന്ന മുകില്
നെഞ്ചോരം ചായാമല്ലോ സഞ്ചാരം ഒന്നിച്ചല്ലോ
നിൻ ചാരേ തഞ്ചിക്കൊഞ്ചും നിഴല്

മഴചാഞ്ഞുകിനിയും വേളയിൽ
കുടനേർന്നു നീ വരൂ
മറയാത്ത മഴവിൽ ജാലമായ്
നിറമാർന്നു നീ വരൂ

നേടും സല്ലാപം നേടും സന്തോഷം
മനമിയെന്ന സംഗീതം ഓരോ പൂക്കാലം
ആഴിത്തിരയിൽ സാന്ദ്രമലിയും
രാഗത്തീരത്താരോ ഈണം മീട്ടുന്നൂ, മധുരം

ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ

ഇന്ന് പെണ്ണിന്ന് സിന്ദൂരനാള്
മനസ്സെല്ലാം വിളമ്പുന്ന നാള്
ചമഞ്ഞെല്ലാരും ചേരുന്ന നാള്
നിറഞ്ഞുല്ലാസപ്പൂവിൻ്റെ ഉള്ളാകെത്തുള്ളിത്തുള്ളി

കണ്ണിന് മയ്യെട് മിന്നെട് പൊന്നെട് ചെപ്പെട് ചിങ്കാരീ
പട്ടൊരു മുറമെട് അത്തറ് കുറെയെട് പുത്തൻ കോടിയുട്
മനമൊത്തൊരു കുരവയലെത്തിമുഴക്കണ്ടേ
അരിയമൃദുവേളയിൽ ഹൃദയമുണരുന്നിതാ
അരിയമൃദുവേളയിൽ ഹൃദയമുണരുന്നിതാ

Credits
Writer(s): Jassie Gift, Anilkumar Panachoor
Lyrics powered by www.musixmatch.com

Link