Varuvanillarumee

വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ

പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട-
ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
അതിനായ് മാത്രമായൊരു നേരം ഋതു മാറി
മധുമാസമണയാറുണ്ടല്ലോ

വരുവാനില്ലാരുമീ വിജനമാമെൻ വഴി-
ക്കറിയാം അതെന്നാലുമെന്നും
പടി വാതിലോളം ചെന്നകലത്താ വഴിയാകെ
മിഴി പാകി നിൽക്കാറുണ്ടല്ലോ
മിഴി പാകി നിൽക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലോ

വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
അറിയാമതെന്നാലുമെന്നും
പതിവായ് ഞാനെൻ്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
വെറുതേ മോഹിക്കുമല്ലൊ

നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
പദ വിന്യാസം കേട്ട പോലെ
വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
ഒരു മാത്ര കൊണ്ടു വന്നന്നോ
ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ

കൊതിയോടെ ഓടിച്ചെന്നകലത്താവഴി-
യിലേക്കിരു കണ്ണും നീട്ടുന്ന നേരം
വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെൻ്റെ
വഴിയേ തിരിച്ചു പോകുന്നു
എൻ്റെ വഴിയേ തിരിച്ചു പോകുന്നു
എൻ്റെ വഴിയേ തിരിച്ചു പോകുന്നു



Credits
Writer(s): Thirumala Bichu, Radhakrishnan G
Lyrics powered by www.musixmatch.com

Link