Oru Nokku Kanuvan

ഒരു നോക്കു കാണുവാനോടിയെത്തി
എന്റെ ഗുരുവായൂരോമന കണ്ണനാം ഉണ്ണിയേ
ഒരു നോക്കു കാണുവാനോടിയെത്തി...
ആരും മയങ്ങുന്ന അഴകേറും മേനിക-
ണ്ടൊരുപാടു നേരം തൊഴുതു നിന്നു...
ഞാനൊരുപാടു നേരം തൊഴുതു നിന്നു...

ഒരു നോക്കു കാണുവാനോടിയെത്തി
എന്റെ ഗുരുവായൂരോമന കണ്ണനാം ഉണ്ണിയേ
ഒരു നോക്കു കാണുവാനോടിയെത്തി...

ആലിലക്കണ്ണനോടാരാരുമറിയാതെ
പറയുവാന് പലതുമുണ്ടായിരുന്നു
ആലിലക്കണ്ണനോടാരാരുമറിയാതെ
പറയുവാന് പലതുമുണ്ടായിരുന്നു

എന്നിട്ടും ആ കള്ളച്ചിരിയുടെ ലഹരിയില്
ഒന്നും പറയാതെ നിന്നുപോയ് ഞാന്
എന്നിട്ടും ആ കള്ളച്ചിരിയുടെ ലഹരിയില്
ഒന്നും പറയാതെ നിന്നുപോയ് ഞാന്

ഒരു നോക്കു കാണുവാനോടിയെത്തി
എന്റെ ഗുരുവായൂരോമന കണ്ണനാം ഉണ്ണിയേ
ഒരു നോക്കു കാണുവാനോടിയെത്തി...

ഓമനിക്കാനൊരു മയില് പ്പീലി തഞ്ചത്തില്
ചോദിക്കണമെന്നുണ്ടായിരുന്നു
ഓമനിക്കാനൊരു മയില് പ്പീലി തഞ്ചത്തില്
ചോദിക്കണമെന്നുണ്ടായിരുന്നു

എന്നിട്ടും യാതൊന്നും ചോദിക്കാനാവാതെ
അമ്പരന്നങ്ങിനെ നിന്നു പോയ് ഞാന്
എന്നിട്ടും യാതൊന്നും ചോദിക്കാനാവാതെ
അമ്പരന്നങ്ങിനെ നിന്നു പോയ് ഞാന്

ഒരു നോക്കു കാണുവാനോടിയെത്തി
എന്റെ ഗുരുവായൂരോമന കണ്ണനാം ഉണ്ണിയേ
ഒരു നോക്കു കാണുവാനോടിയെത്തി...
ആരും മയങ്ങുന്ന അഴകേറും മേനിക-
ണ്ടൊരുപാടു നേരം തൊഴുതു നിന്നു...
ഞാനൊരുപാടു നേരം തൊഴുതു നിന്നു...

ഒരു നോക്കു കാണുവാനോടിയെത്തി
എന്റെ ഗുരുവായൂരോമന കണ്ണനാം ഉണ്ണിയേ
ഒരു നോക്കു കാണുവാനോടിയെത്തി...



Credits
Writer(s): Mohandas, Chowalloor Krishnankutty
Lyrics powered by www.musixmatch.com

Link