Chirakuveesi (Bijibal)

ചിറകു വീശി അകലുമേതോ
പറവ പോലെ പകലൊളി മായുകയായ്
വിജനതേ ഇനിയുമെന്നിൽ
വയലിൻ സിരകൾ ഉണരുമോ വെറുതേ

ഓർമ്മകൾ മറവികൾ
ജാലകവിരികളിൽ നിഴലായിളകുന്നൂ
മൗനമുടഞ്ഞൊരു മൺപാവകൾ പോൽ അരികിലുറങ്ങുന്നൂ
എവിടെയോ ഇലകൾ തോറും
ശിശിര രാവിൻ മിഴിനീരടരുന്നൂ

ഏകാകിതയുടെ ആഴമുറഞ്ഞൊരു കടലിൻ വിരിമാറിൽ
സ്വപ്നത്തിൻ്റെ മുകിൽ ചിറകുള്ളൊരു കപ്പലണഞ്ഞെങ്കിൽ
വിവശമീ ഇരുളിലൂറും ഹിമകണങ്ങൾ പകലിൽ മാഞ്ഞിടുമോ

ചിറകു വീശി അകലുമേതോ
പറവ പോലെ പകലൊളി മായുകയായ്
വിജനതേ ഇനിയുമെന്നിൽ
വയലിൻ സിരകൾ ഉണരുമോ വെറുതേ



Credits
Writer(s): Bijibal, Rafeeque Ahammed
Lyrics powered by www.musixmatch.com

Link