Ente Nenjile

എന്റെ നെഞ്ചിലെ മൺ ചിരാതിലെ തിരിയായ്
വേനലാളവെ ഓടിയെത്തുമീ മഴയായ്
ഇരുളലയിൽ വെയിലുണരും
ഇതളിലെ നനവൊഴിയും പുലരിയായ്

എന്റെ നെഞ്ചിലെ മൺ ചിരാതിലെ തിരിയായ്

കാണാക്ഷതങ്ങളിൽ ഒരു തൂവൽസ്പർശമായ്
പാടാത്ത തന്ത്രിയിൽ ഒരു സ്നേഹാർദ്രരാഗമായ്
ആലോലമാളുമോ വീണ്ടും ആത്മാവിലാകവേ?
പുതുമലരിലെ ഹൃദയസൗരഭം മധുര മന്ത്രണമായ്

എന്റെ നെഞ്ചിലെ മൺ ചിരാതിലെ തിരിയായ്

തൂമഞ്ഞുതുള്ളിയിൽ ഒളിതൂകും പ്രകാശമായ്
വീശുന്ന തെന്നലിൻ തണുവോലുന്ന കൈകളായ്
കാണാൻ വരുന്നുവോ വീണ്ടും ഈ ജാലകങ്ങളിൽ?
പുലരൊളിയുടെ ശോണരേഖകൾ അമൃത സാന്ത്വനമായ്

എന്റെ നെഞ്ചിലെ മൺ ചിരാതിലെ തിരിയായ്
വേനലാളവെ ഓടിയെത്തുമീ മഴയായ്
ഇരുളലയിൽ വെയിലുണരും
ഇതളിലെ നനവൊഴിയും പുലരിയായ്(പുലരിയായ്)

എന്റെ നെഞ്ചിലെ മൺ ചിരാതിലെ തിരിയായ്



Credits
Writer(s): Rafeeque Ahammed, P.t. Ramesh Narayan
Lyrics powered by www.musixmatch.com

Link