Oru Vallam

ഒരു വല്ലം പൊന്നും പൂവും, കരിനീല ചാന്തും
(കു കു കു കു കു കു കു കു...)
കണികാണാ കുന്നിൽ മിന്നും, തിരുവൊടി പാവും
(കു കു കു കു കു കു കു കു...)
പടകാളി പെണ്ണെ നിൻ,
മണിമേയ്യിൽ ചാർത്തീടാം.
തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം.
(കു കു കു കു കു കു കു കു...)
ഒരു വല്ലം പൊന്നും പൂവും, കരിനീല ചാന്തും
(കു കു കു കു കു കു കു കു...)
കണികാണാ കുന്നിൽ മിന്നും, തിരുവൊടി പാവും
(കു കു കു കു കു കു കു കു...)
ഓരില താളി ഞാൻ തേച്ചു തരാം,
നിന്റെ തളിർമേനി ആകെ ഞാനോമനിക്കാം
ചാലിച്ച ചന്ദനം ഞാനൊരുക്കം
നിന്റെ ചുടു നെറ്റി പൂവിലൊരുമ്മ തരാം
അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ
കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ
കതിരവൻ എതിരിടും ഇളമുളം കിളിയുടെ ചിറകിലരികെ അണയാം.
(കു കു കു കു കു കു കു കു...)
ഒരു വല്ലം പൊന്നും പൂവും, കരിനീല ചാന്തും
(കു കു കു കു കു കു കു കു...)
കണികാണാ കുന്നിൽ മിന്നും, തിരുവൊടി പാവും
(കു കു കു കു കു കു കു കു...)
ആലില കുന്നിലെ ആഞ്ഞിലിയിൽ
നീല കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം.
മാനത്തെ മാരിവിൽ ചില്ലയൊന്നിൽ
തമ്മിൽ പുണർന്നാടുവാൻ ഞാനൊരു ഊയലിടാം.
തിലതിളങ്ങുന്നൊരു ഇളനിലാവിന്റെ കസവും ചൂടിക്കാം.
പുഴയിൽ വീഴുന്ന പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം.
മനസ്സിലെ മരതക മണികളിൽ ഉണരുംഒരരിയ മധുരമണിയാം.
(കു കു കു കു കു കു കു കു...)
പുതുമോടി പാട്ടും പാടി,
കളിയാടാൻ വന്നോനെ,
(കു കു കു കു കു കു കു കു...)
ഒരു വല്ലം പൊന്നും പൂവും
കണികാണാൻ വേണ്ടല്ലോ
(കു കു കു കു കു കു കു കു...)
ഇളവന്ത കാടും ചുറ്റി, കൂത്താടും കാലമാനേ
ഇടനെഞ്ചിൽ കോലം തുള്ളും, പാലമോഹം പാഴാണെ
(കു കു കു കു കു കു കു കു...)
The end (Gk)



Credits
Writer(s): Girish Puthenchery, S.p. Venkatesh
Lyrics powered by www.musixmatch.com

Link