Thumpi Nin

തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ
ചുണ്ടിൽ രാഗം തേൻ പകർന്നുവോ
ദേവമല്ലികാ വിരിയും ദിനം വരൂ വരൂ
തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ
ചുണ്ടിൽ രാഗം തേൻ പകർന്നുവോ
ല ല ലാ ല ല ലാ

ദൂരെ താഴ്വര കസവണി ഞൊറിയുന്നു മഞ്ഞലയിൽ
ഏതോ കൈവിരൽ കരിമഷിയെഴുതുന്നു കണ്ണിമയിൽ
മനസ്സിലെ പരിമളം പുതുമയാർന്ന പൂക്കളിൽ
നിറയുമീ നിമിഷമേ തരുക നീ തേൻ കനീ
പകരം തരാം വരൂ വരൂ

തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ
ചുണ്ടിൽ രാഗം തേൻ പകർന്നുവോ

ദൂരെ പൊൻ മുകിൽ വരമഞ്ഞളണിയുന്ന വൻ മലയിൽ
ഏതോ തെന്നലിൽ ശ്രുതിലയമൊഴുകുന്ന മർമ്മരങ്ങൾ
കതിരിടും കനവുകൾ പുളകമാർന്ന വേളയിൽ
അലിയുമീ നിമിഷമേ തരുക നീ തേൻ കനീ
പകരം തരാം വരൂ വരൂ

തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ
ചുണ്ടിൽ രാഗം തേൻ പകർന്നുവോ
ദേവമല്ലികാ വിരിയും ദിനം വരൂ വരൂ
തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ
ചുണ്ടിൽ രാഗം തേൻ പകർന്നുവോ



Credits
Writer(s): Keeravaani M, Gopi K
Lyrics powered by www.musixmatch.com

Link