Kandal Chirikkatha

ആ, ആ
ആ, ആ

കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ?
കരൾ കണ്ടൊന്നറിയാമോ കാട്ടുപൂവേ?
കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ?
കരൾ കണ്ടൊന്നറിയാമോ കാട്ടുപൂവേ?

തന്തന തന്നാനാ തന്ന തന്തന തന്നാ
തന്തന തന്നാനാ തന്ന തന്തന നാ

മുങ്ങാം കുഴിയിട്ടു മുങ്ങിക്കുളിക്കുമ്പോ
മുക്കുവച്ചെക്കനു മുത്തു കിട്ടി
മിന്നി മിന്നിത്തിളങ്ങുന്ന മുത്തു കിട്ടി

മുങ്ങാം കുഴിയിട്ടു മുങ്ങിക്കുളിക്കുമ്പോ
മുക്കുവച്ചെക്കനു മുത്തുകിട്ടി
മിന്നി മിന്നിത്തിളങ്ങുന്ന മുത്തു കിട്ടി
മുത്തെടുത്തു ഉമ്മവക്കേ
മുക്കുവ പെൺകൊടിയായ്
മുത്തെടുത്തു ഉമ്മവക്കേ
മുക്കുവ പെൺകൊടിയായ്

മുത്തമൊന്നു ഏറ്റവൾ പൊട്ടിചിരിച്ചില്ലേ?
കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ?
കരൾ കണ്ടൊന്നറിയാമോ കാട്ടുപൂവേ?

കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ?
കരൾ കണ്ടൊന്നറിയാമോ കാട്ടുപൂവേ?

തകതിമി തക തകിട തകതിമി തകിട തകിട തകിട
തകതിമി തക തകിട തകതിമി തകിട തകിട തകിട

അന്തിക്ക് ചെമ്മാനം ചോന്നു തുടുക്കുമ്പോ
എന്തൊരു ചേലാണു കണ്ടു നിൽക്കാൻ
കടൽ സുന്ദരിയാവുന്നു കണ്ടു നിൽക്കാൻ
അന്തിക്ക് ചെമ്മാനം ചോന്നു തുടുക്കുമ്പോ
എന്തൊരു ചേലാണു കണ്ടു നിൽക്കാൻ
കടൽ സുന്ദരിയാവുന്നു കണ്ടു നിൽക്കാൻ

പൊൻകൊലുസ്സിട്ട പെണ്ണേ
ചാരത്തു വന്നിരിയ്ക്കൂ
പൊൻകൊലുസ്സിട്ട പെണ്ണേ
ചാരത്തു വന്നിരിയ്ക്കൂ
ചാരത്തിരുന്നെങ്ങാൻ കെട്ടിപ്പിടിച്ചാലോ

കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ?
കരൾ കണ്ടൊന്നറിയാമോ കാട്ടുപൂവേ?
കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ?
കരൾ കണ്ടൊന്നറിയാമോ കാട്ടുപൂവേ?



Credits
Writer(s): Ouseppachan, Shibhu Chakravarthy
Lyrics powered by www.musixmatch.com

Link