Hamdum Samadum

(ഹംദും സമദും നീ അള്ളാ)
(ഹർഷിൻ ഒളിവെ യാ അള്ളാ)
(റബ്ബന റബ്ബന യാ റബ്ബീ)
(റബ്ബന റബ്ബന യാ റബ്ബീ)

ഞാനറിയാതെയെനിക്കേകീയീ ജന്മം
ഏക ഇലാഹീ യാ അള്ളാ
നൊംബരമേറെ സഹിച്ചെന്റെ പൊന്നുമ്മ
എന്നെ വളർത്താൻ യാ അള്ളാ

മസ്ജിദിൽ രാവേറെ നിന്നോടൊത്ത് ഞാൻ
ഇട നെഞ്ചിൻ വേദന ച്ചൊല്ലി ക്കരഞ്ഞൂ
ഇട നെഞ്ചിൻ വേദന മാത്രം

അള്ളാ, യാ അള്ളാ
അള്ളാ, യാ അള്ളാ

(ഹംദും സമദും നീ അള്ളാ)
(ഹർഷിൻ ഒളിവെ യാ അള്ളാ)
(റബ്ബന റബ്ബന യാ റബ്ബീ)
(റബ്ബന റബ്ബന യാ റബ്ബീ)

ഇബ് ലീസിൻ കൈ പിടിച്ച്
ദുനിയാവ് താണ്ടീ
ഇഹലോക സുഖങ്ങളിൽ ഇടം തേടിയലഞ്ഞു
മരണത്തെ ഓർക്കും നിമിഷങ്ങളില്ലാ
മതി മറന്നൂ ഞാൻ കഴിഞ്ഞുള്ള കാലം

പിഴവുകളെല്ലാം മാപ്പാക്കി തരണേ
ആലമുൽ ഖൈബായോനെ
അള്ളാ മാപ്പാക്കി നൽകീടണേ

അള്ളാ, യാ അള്ളാ
അള്ളാ, യാ അള്ളാ

(ഹംദും സമദും നീ അള്ളാ)
(ഹർഷിൻ ഒളിവെ യാ അള്ളാ)
(റബ്ബന റബ്ബന യാ റബ്ബീ)
(റബ്ബന റബ്ബന യാ റബ്ബീ)

സത്യ ദീനിൻ പൊരുളറിഞ്ഞ്
ഞാനേറെ മാറീ
സുബ് ഹാനെ വണങ്ങുന്നു നീറും ഖൽബുമായ്

ആരംഭ ത്വാഹതൻ ഉമ്മത്തിയായീ
ഈ ജന്മം നൽകിയ രാജാതിരാജാ.

മൗത്തിന്റെ നേരത്തും
ഉമ്മത്തികൾക്കായ്
തേങ്ങിയ ത്വാഹ തൻ വഴിയേ
അള്ളാ
എന്നെയും ച്ചേർത്തീടേണേ

അള്ളാ, യാ അള്ളാ
അള്ളാ, യാ അള്ളാ

(ഹംദും സമദും നീ അള്ളാ)
(ഹർഷിൻ ഒളിവെ യാ അള്ളാ)
(റബ്ബന റബ്ബന യാ റബ്ബീ)
(റബ്ബന റബ്ബന യാ റബ്ബീ)

ഞാനറിയാതെയെനിക്കേകീയീ ജന്മം
ഏക ഇലാഹീ യാ അള്ളാ
നൊംബരമേറെ സഹിച്ചെന്റെ പൊന്നുമ്മ
എന്നെ വളർത്താൻ യാ അള്ളാ

മസ്ജിദിൽ രാവേറെ നിന്നോടൊത്ത് ഞാൻ
ഇട നെഞ്ചിൻ വേദന ച്ചൊല്ലി ക്കരഞ്ഞൂ
ഇട നെഞ്ചിൻ വേദന മാത്രം

അള്ളാ, യാ അള്ളാ
അള്ളാ, യാ അള്ളാ

(ഹംദും സമദും നീ അള്ളാ)
(ഹർഷിൻ ഒളിവെ യാ അള്ളാ)
(റബ്ബന റബ്ബന യാ റബ്ബീ)
(റബ്ബന റബ്ബന യാ റബ്ബീ)



Credits
Writer(s): Shafi Kollam
Lyrics powered by www.musixmatch.com

Link