Sandhye

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ കേഴുകയാണോ നീയും
നിൻ മുഖംപോൽ നൊമ്പരംപോൽ നില്പ്പൂ രജനിഗന്ധി

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ കേഴുകയാണോ നീയും
നിൻ മുഖംപോൽ നൊമ്പരംപോൽ നില്പ്പൂ രജനിഗന്ധി
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ

മുത്തു കോർക്കുംപോലെ വിഷാദ
സുസ്മിതം നീ ചൂടി വീണ്ടും എത്തുകില്ലേ നാളേ
മുത്തു കോർക്കുംപോലെ വിഷാദ
സുസ്മിതം നീ ചൂടി വീണ്ടും എത്തുകില്ലേ നാളേ

ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും വീണ്ടും കാലമേറ്റു പാടും

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ കേഴുകയാണോ നീയും
നിൻ മുഖംപോൽ നൊമ്പരംപോൽ നില്പ്പൂ രജനിഗന്ധി
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ

ദുഃഖമേ നീ പോകൂ കെടാത്ത നിത്യ താരാജാലം പോലെ കത്തുമീ അനുരാഗം

ദുഃഖമേ നീ പോകൂ കെടാത്ത നിത്യ താരാജാലം പോലെ കത്തുമീ അനുരാഗം

മരണമേ നീ വരീക എന്റെ പ്രണയഗാനം കേൾക്കൂ നീയും ഏറ്റുപാടാൻ പോരൂ

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ കേഴുകയാണോ നീയും
നിൻ മുഖംപോൽ നൊമ്പരംപോൽ നില്പ്പൂ രജനിഗന്ധി
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ



Credits
Writer(s): O. N.v. Kurup, Salil Choudhury
Lyrics powered by www.musixmatch.com

Link