Vaarthinkale

വാർതിങ്കളേ നിൻ ചാരേ

നീലാമ്പലായ് ഞാൻ വന്നേ
തന്നത്താനെ നിന്നിൽ ചേരും
പുഞ്ചിരിത്തൂ വെണ്ണിലാവോ
അഴകേ ഇനി നിൻ ചിരികൾ പൊഴിയൂ പതിയേ
അരികേ ഇവൾ നിൻ തണലായ് നിഴലായ് കഴിയേ
മാരിക്കാറേ നീ വന്നീടല്ലേ ഇന്നു വാനിൻ മേലേ
തിങ്കൾ ചാരേ മെല്ലെ വന്നു മേഘച്ചില്ലെറിഞ്ഞതാരേ
കനവേകും കണ്ണിൽ തൂവും ചിരിയാൽ പുൽകീടും നേരം
നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും
തനിയേ നിറയൂ നീയെന്നുള്ളിൽ
അകലേ മറയല്ലേയെൻ സന്ധ്യേ

തന്നത്താനെ നിന്നിൽ ചേരും
പുഞ്ചിരിത്തൂ വെണ്ണിലാവോ

ആരോ അരികേ
മനസ്സിനകത്തു തൊടുന്ന നനുത്ത സംഗീതമേ
താനേ നീ മെല്ലേ

അതറിഞ്ഞു നിറഞ്ഞു ചിരിച്ചു ചിറകു വീശുന്നുവോ
തേനഞ്ചും നെഞ്ചിൽ നീയെൻ ഈറൻ തൂമൊഴി കേൾക്കേ

മഞ്ഞായി പെയ്യുന്നുണ്ടേ ക്രോധം
ഓ ഈയാമ്പൽ പൂവിൻ ജന്മം നിന്നുള്ളിൽ നിക്ഷിപ്തം
മായല്ലേ എന്നും നീയെൻ തിങ്കളേ
തന്നത്താനെ നിന്നിൽ ചേരും
പുഞ്ചിരിത്തൂ വെണ്ണിലാവോ
അരികേ ഇവൾ നിൻ തണലായ് നിഴലായ് കഴിയേ

മാരിക്കാറേ നീ വന്നീടല്ലേ ഇന്നു വാനിൻ മേലേ
തിങ്കൾ ചാരേ മെല്ലെ വന്നു മേഘച്ചില്ലെറിഞ്ഞതാരേ
കനവേകും കണ്ണിൽ തൂവും ചിരിയാൽ പുൽകീടും നേരം
നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും
തനിയേ നിറയൂ നീയെന്നുള്ളിൽ
അകലേ മറയല്ലേയെൻ സന്ധ്യേ

Credits
Writer(s): Gopi Sundar, Narayanan B K
Lyrics powered by www.musixmatch.com

Link