Mazhaye Mazhaye

മഴയേ
മഴയേ മഴയേ മഴയേ മഴയേ
മനസ്സിൽ മഷിയായുതിരും നിറമേ
ഉയിരിൻ തൂലികയിൽ
നിറയും പെൺനിറമേ
നീ വെൺപ്രാവായ് പാടുന്നീനിറമേ നിറമേ
നീറും നോവിൽ പുൽകും തേൻ നിറമേ

മഴയേ മഴയേ മഴയേ മഴയേ
മനസ്സിൽ മഷിയായുതിരും നിറമേ

വാതിൽ ചില്ലിൽ പുലർമഞ്ഞുപോലെ
യേതോ സ്വപ്നം പുണർന്നൊന്നു മെല്ലേ
വിരലും വിരലും പതിയെ ചേരുന്ന നേരം
ഉലയും മിഴിയാൽ ഞൊടിയിൽ തെന്നിമാറിയെന്തേ

മഴയേ മഴയേ മഴയേ മഴയേ
മനസ്സിൽ മഷിയായുതിരും നിറമേ

ആരോ ചായം കുടഞ്ഞിട്ട പോലെ
നീയെൻ താളിൽ പടർന്നേറിയില്ലേ
നദിയും നദിയും കടലായ് മാറുന്ന രാവിൽ
ഇനിനിൻ വിടരും മിഴിയിൽ
ഞാനറിഞ്ഞിതെന്റെ

മഴയേ മഴയേ മഴയേ മഴയേ
മനസ്സിൽ മഷിയായുതിരും നിറമേ
ഉയിരിൻ തൂലികയിൽ
നിറയും പെൺനിറമേ
നീ വെൺപ്രാവായ് പാടുന്നീനിറമേ നിറമേ
നീറും നോവിൽ പുൽകും തേൻ നിറമേ

മഴയേ മഴയേ മഴയേ മഴയേ
മനസ്സിൽ മഷിയായുതിരും നിറമേ



Credits
Writer(s): Gopi Sunder, B.k. Harinarayanan
Lyrics powered by www.musixmatch.com

Link