Chithirathira

അരിതരി കളയരുതരിതരി കളയരുത് ഒരു തരി കളയുകിലരി തരിയൊന്നും
ഇരുപത് പട്ടിണി വരുമത് പഴമൊഴി കരുതണ മിഴിചിരുതേ

തലനര കയറിയ പഴവരകളിലൊന്നും മൊഴികളിലൊട്ടും പതിരുകളില്ല
വെറുമൊരു വിരുതിന് തറുതല പറയരുതടവിനു മുതിരരുതേ

ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ
ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ
ഏഴാഴി കണ്ട തിരാ ഈയൂഴി കണ്ട തിരാ
എന്നുള്ളിലുണ്ട് തിരാ നിന്നുള്ളിലുണ്ട് തിരാ
ചാഞ്ചാടിയാട് നീയെന്റെ ചാരെ
നിൻ കൈകളാലേ നെഞ്ചം തലോട്

ആഴി നടുവിൽ നിന്നുമെറിയും
പായ നിവരും ചേലിലെതിരേ
വന്നണയും ഒരുതിരയിരുതിര തിരുതെരെ നറു തിരകൾ

രാവുകളിലാകാശം ഈ കടലിലൊന്നാകെ
താരമണി നാളങ്ങൾ മിന്നുമൊളി പാകുന്നൂ
ഉയിരുകൾ ഇരുളിലുഴലുകിൽ
അഴകിലെരിയുമാ തിരികളരുളി തിരികെ
ഒളിയേകാൻ വന്ന തിരാ
ചിരിയേകാൻ വന്ന തിരാ
ഇടനെഞ്ചിൽ ചേർന്നലിയും തിര പല തിരാ

ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ
ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ

വെള്ളിവലയും വീശിയകലേ
തോണി തുഴയും തിങ്കളിവിടേ
രാക്കടലിനടിയിലെ നിധിയുടെ നിലവറ തിരയുകയോ
വെള്ളിവലയും വീശിയകലേ
തോണി തുഴയും തിങ്കളിവിടേ
രാക്കടലിനടിയിലെ നിധിയുടെ നിലവറ തിരയുകയോ
ആതിര നിലാവിന്റെ പാത്തിരികളാടുമ്പോൾ
താഴെയൊരു പാട്ടിന്റെ തേൻ തിരകളാടുന്നൂ
എവിടെയോ മറയിലെവിടെയോ
ചിറകിൽ മുറിവുമായ് പിടയും അരിയ
കിളിയിലലിവേകൂ പട്ടു തിരാ
കുളിരാടും പട്ടു തിരാ
മനമാകെ തേൻ പകരാൻ ഒരു സ്വര നിരാ

ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ
ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ
ഏഴാഴി കണ്ട തിരാ ഈയൂഴി കണ്ട തിരാ
എന്നുള്ളിലുണ്ട് തിരാ നിന്നുള്ളിലുണ്ട് തിരാ
ചാഞ്ചാടിയാട് നീയെന്റെ ചാരെ
നിൻ കൈകളാലേ നെഞ്ചം തലോട്
ചാഞ്ചാടിയാട് നീയെന്റെ ചാരെ
നിൻ കൈകളാലേ നെഞ്ചം തലോട്

Credits
Writer(s): Gopi Sunder, Santhosh Varma
Lyrics powered by www.musixmatch.com

Link