Sahibaa

സാഹിബാ... ഇന്നേതു മേഘദൂതു കാത്തു നില്പൂ
സാഹിബാ... ഇന്നേതു ലോലഗാനം പാടി നില്പൂ
എന്നിലെ സാഗരം
മൂകമായ് വാർന്നുവോ
പിൻനിലാ ചന്ദനം
പെയ്തനാൾ വിങ്ങിയോ
സാഹിബാ... ഇന്നേതു മേഘദൂതു കാത്തു നില്പൂ
സാഹിബാ...

ഈ മലർക്കാലം
കിനാപ്പൂക്കൾ കടം കേട്ടോ
ആ മഴക്കാലം
കടൽക്കാറ്റിൻ സ്വരം തന്നോ

ഇതളാർന്ന മാരിവില്ലിൻ
ചിരി വീണ ചുണ്ടിലുണ്ടോ
ഒരു സാന്ധ്യഗീത മൗനം
എൻ സ്നേഹസാധകം

സാഹിബാ സാഹിബാ സാഹിബാ
സാഹിബാ സാഹിബാ സാഹിബാ
സാഹിബാ
സാഹിബാ... ഇന്നേതു മേഘദൂതു കാത്തു നില്പൂ
സാഹിബാ... ഇന്നേതു ലോലഗാനം പാടി നില്പൂ

എൻ മൊഴിച്ചെപ്പിൻ തളിർമോഹം
വരം കേൾക്കേ
നിൻ മിഴിക്കുമ്പിൾ കുളിർ നാണം തലോടുന്നോ
അലിവാർന്ന നോവുപാട്ടിൻ
തെളിവാർന്ന വാക്കിനുണ്ടോ
ഒരു കാവ്യരാഗശില്പം
എൻ പ്രാണസങ്കടം

സാഹിബാ സാഹിബാ സാഹിബാ സാഹിബാ സാഹിബാ...
സാഹിബാ... ഇന്നേതു മേഘദൂതു കാത്തു നില്പൂ
സാഹിബാ... ഇന്നേതു ലോലഗാനം പാടി നില്പൂ
എന്നിലെ സാഗരം മൂകമായ് വാർന്നുവോ
പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ



Credits
Writer(s): Sagar Vidya, Nair Rajeev
Lyrics powered by www.musixmatch.com

Link