Marakkanullathu (From "Kadhaveedu")

മറക്കാനുള്ളത് മറന്നു തന്നെയാകണം
മറക്കാനുള്ളത് മറന്നു തന്നെയാകണം
പറയാനുള്ളത് പറഞ്ഞു തന്നെയാകണം
മനസ്സേ മനസ്സേ
മറക്കാനുള്ളത് മറന്നു തന്നെയാകണം

മുകിലിൽ നിറഞ്ഞതു പെയ്തു തോർന്നു പോകവേ
മണലിൽ പതിഞ്ഞത് തിരയിൽ മാഞ്ഞു പോകവേ
വിറയാർന്ന വാക്കുകൾ വഴി മറന്നു നിൽക്കവേ
ഇനി അന്യരാണ് നാം എന്നറിഞ്ഞു വിങ്ങവേ
പിരിയാതെ നിന്നു നീ നിഴലടർന്നു വീഴവേ
തളരും മനസേ

മറക്കാനുള്ളത് മറന്നു തന്നെയാകണം

പാടാതെ പോയത് നിനവിൽ നീറ്റലാകവേ
തെളിയാതെ പോയത് നിറവിൻ നാളമാകവേ
മഴവിൽ കിനാവുകൾ നിറങ്ങൾ വാർന്നു മങ്ങവേ
നനവാർന്നൊരോർമ തൻ മൊഴികൾ തേങ്ങലാകവേ
കേൾക്കാതെ കേട്ടൊരു കവിത നെഞ്ചിൽ ഊറവെ
അറിയൂ മനസേ

മറക്കാനുള്ളത് മറന്നു തന്നെയാകണം
പറയാനുള്ളത് പറഞ്ഞു തന്നെയാകണം
മനസ്സേ മനസ്സേ



Credits
Writer(s): Sohanlal, M. Jayachandran
Lyrics powered by www.musixmatch.com

Link