Ethu Sundara (From "Nadan") (Male Vocals)

ഏതു സുന്ദര സ്വപ്ന യവനിക നീക്കി നീ വന്നൂ
ലോല നീലാംബരച്ചാർത്തു വകഞ്ഞു നീ വന്നൂ
ആനന്ദധാരയായി ആത്മാവിലെപ്പൊഴെൻ
ആർദ്രതേ നീയലിഞ്ഞു
ആയിരം രമ്യ ചന്ദ്രോദയംപോലെന്നുള്ളം തെളിഞ്ഞൂ
ഏതു സുന്ദര സ്വപ്ന യവനിക നീക്കി നീ വന്നൂ

ധും തന തക ധും തന ധും തന
ധുംധ ധുംധ തന ധും തക ധോം
ധും തന തക ധും തന തക തോം
ധന ധും ധ ധന ധും ധ തകതോം തകതോം

നിൻ്റെ മിഴിയിലെ ആഴനീലിമ തൊട്ടെടുത്തെല്ലൊ
എൻ്റെ ഭാവന ഏഴുവാനങ്ങൾ പകർത്തീടുന്നൂ
നിൻ്റെ കനവിൻ ചെപ്പിലെ കുങ്കുമത്താലല്ലോ
എൻ്റെ കാമന നൂറു സന്ധ്യാദീപ്തി തീർക്കുന്നൂ

ഇല്ല നീയെന്നാകിലില്ല ഞാനുമീ വാഴ്വും
പിന്നെയെന്തുണ്ടാകും ഇരുളും മൃതിയുമല്ലാതെ
ഏതു സുന്ദര സ്വപ്നയവനിക നീക്കി നീ വന്നൂ
ലോല നീലാംബരച്ചാർത്തു വകഞ്ഞു നീ വന്നൂ

നിൻ നിലാവിൻ ചെമ്പകം പൂത്തുലഞ്ഞാലല്ലോ
എൻ്റെ ലോകമിതാകെ സൗരഭ പൂർണ്ണമാവുന്നു
നിൻ്റെ തംബുരു ഇന്നുണർത്തും ശ്രുതികളാലല്ലോ
എൻ്റെ മൗന നഭസ്സു സംഗീതാർദ്രമാവുന്നു
ഇല്ല നീയെന്നാകിലില്ല സ്വപ്നവും ഞാനും
പിന്നെയെന്തുണ്ടാകുവാൻ നെടു നിദ്രയല്ലാതെ

ഏതു സുന്ദര സ്വപ്ന യവനിക നീക്കി നീ വന്നൂ
ലോല നീലാംബരച്ചാർത്തു വകഞ്ഞു നീ വന്നൂ
ആനന്ദധാരയായി ആത്മാവിലെപ്പൊഴെൻ
ആർദ്രതേ നീയലിഞ്ഞു
ആയിരം രമ്യ ചന്ദ്രോദയംപോലെന്നുള്ളം തെളിഞ്ഞൂ



Credits
Writer(s): Mechery Ouseppachan, Prabha Varma
Lyrics powered by www.musixmatch.com

Link