Nilaavil Ellame

നിലാവിൽ എല്ലാമേ അറിഞ്ഞിടാതലിഞ്ഞുവോ
പറഞ്ഞു തീരാനായ് കൊതിച്ചതും മറന്നുവോ
മൂകരാവിൻ വിരൽപ്പാത തന്നിൽ
ഈ കൺകോണിലാണെന്റെ ലോകം
അതിലെ ഒന്നിച്ചു സഞ്ചാരമായ്
അടങ്ങിടാതുള്ളിൽ തുടിച്ചതും കവർന്നുവോ
പറഞ്ഞു തീരാനായ് കൊതിച്ചതും മറന്നുവോ
ഓ...
നിറയെ വാർത്തകൾ ചൊല്ലിടുന്നപോൽ

അരികിൽ നിന്നു നീ പതിയെ നോക്കിയോ
കവിതപോലെ നിൻ കാതിലോതുവാൻ
മനസ്സു വരികളായ് കരുതി വെച്ചുവോ
ശാന്തമീ നിലാവിലൊളിയീലീവഴി
വീണിടും കുളിർത്തരിൽ
കൺകളിൽ വിരിഞ്ഞു പുതിയ പൊൻകണി
മൂകരാവിൻ വിരൽപ്പാതതന്നിൽ
ഈ കൺകോണിലാണെന്റെ ലോകം
അതിലെ ഒന്നിച്ചു സഞ്ചാരമായ്
നിലാവിൽ എല്ലാമേ അറിഞ്ഞിടാതലിഞ്ഞുവോ
പറഞ്ഞു തീരാനായ് കൊതിച്ചതും



Credits
Writer(s): Sachin Warrier, Anu Elizabeth Jose, Sachin Warrier & Anu Elizabeth Jose
Lyrics powered by www.musixmatch.com

Link