Megha Thoppil (From "Sevens)

മേഘത്തോപ്പിൽ കൂടുണ്ടാക്കാൻ പാറിപ്പോകും മോഹമേ

ഈ മണ്ണിൽ വീഴും വീണ്ടും വീണ്ടും താഴെ കണ്ണിൻ മായം മാറും
ഒരില്ലാ പൂവിൻ ഗന്ധം തേടി പോയാൽ കണ്ണീരാറ്റിൽ വീഴും

വെറുതേ പല ജീവിതമത്സര ഗതി വേഗങ്ങൾ
മനസ്സിൽ തിരപോലെയടങ്ങാ വ്യാമോഹങ്ങൾ
മുതിരരുതേ കോരിയെടുക്കാൻ അലക്കടലീ കുമ്പിളിനുള്ളിൽ തിരയോഴിയുമ്പോൾ നേടാം അല്പം നനവ്

ഈ മണ്ണിൽ വീഴും വീണ്ടും വീണ്ടും താഴെ കണ്ണിൻ മായം മാറും
ഒരില്ലാ പൂവിൻ ഗന്ധം തേടി പോയാൽ കണ്ണീരാറ്റിൽ വീഴും

മേഘത്തോപ്പിൽ കൂടുണ്ടാക്കാൻ പാറിപ്പോകും മോഹമേ
എവിടേ പല വീറുകൾ കാട്ടിയ രാജാക്കന്മാരെവിടെ ചുടു ചോരയൊഴുക്കിയ യോദ്ധാക്കൻമാർ
കൊടി കയറും കാലവുമുണ്ടേ അടിപതറും നേരവുമുണ്ടേ ഒരുപിടി മണ്ണായ് ഇവിടെയോടുങ്ങും സകലം

ഈ മണ്ണിൽ വീഴും വീണ്ടും വീണ്ടും താഴെ കണ്ണിൻ മായം മാറും
ഒരില്ലാ പൂവിൻ ഗന്ധം തേടി പോയാൽ കണ്ണീരാറ്റിൽ വീഴും

മേഘത്തോപ്പിൽ കൂടുണ്ടാക്കാൻ പാറിപ്പോകും മോഹമേ

Credits
Writer(s): Rafeeque Ahammed, Bijibal
Lyrics powered by www.musixmatch.com

Link