Kinavinkilikal

കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ
കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ

ഇല്ലം വിട്ടു വേഗം നിറ വല്ലം കെട്ടി വായോ
മലയാള തുമ്പിയാളെ തളിരോമൽ പൈതലേ
സൂര്യൻ വന്നു ചായയും തിരു കോവിൽ ഗോപുരങ്ങൾ
കൊതി തീരെ നിന്ന് കാണാൻ രഥമേറി ഒന്ന് പോയ് വരാം

കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ
കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ

നീ വരൂ പ്രഭാതമേ, മാനസം തലോടുവാൻ
തെരുവ് നിറയെ കതിരോളീയിൽ നീ കോലം എഴുതുമ്പോൾ
മുരുക മലയിൽ മുകിലുകളാടി കനക മയിലുകളെ പോലേ
തൊഴുതു തിരികെ വരുന്ന വെയിലേ
കളഭസുഗം ഈ കരളിന് താ

മല്ലിപ്പൂവ് പൂക്കും നറു ഗന്ധം നീട്ടി ആരെ
വരവേൽക്കാൻ കാത്തു നിന്നു തമിഴ്നാടൻ തെന്നലേ
മാട്ടു പൊങ്കൽ നാടിൻ മൊഴി കൊഞ്ചി പേശി നീയും
കനാകാട്ടകാരനെപ്പോൾ കളിയാടിയൊന്നു കൂടെവാ

കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ
കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ

ഏതോ ഈണങ്ങൾ തുടിക്കുന്ന നെഞ്ചിൽ... ശ്രുതിപകരനാരോ
കാവേരി തിരകളെ മാറ്റി തമ്പുരുവായി
നീട്ടും കയ്യിൽ വീഴും മുഴു തിങ്കൾ മുത്ത് പോലെ
നിധിയായി കാത്തു വെക്കാം പ്രിയമോടീ വേളകൾ
എന്നും ഓമനിക്കാൻ ഇനി ഓർമ്മത്താളിൽ മിന്നും
പടമായി ചേർത്ത് വക്കാൻ നാം കണ്ടു കഴിഞ്ഞ കാഴ്ചകൾ

കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ
കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ...



Credits
Writer(s): Santhosh Kumar K
Lyrics powered by www.musixmatch.com

Link