Maaripoove

മാരിപൂവേ വേവുന്നോ നീ വെയിലിൻ തിരയിൽ ഇടറി
രാവേറുമ്പോൾ താരാകാശം തിരയും വെറുതെ ചിരികൾ
ഏതോ ദൂര സാന്ധ്യ വിഷാദ സ്വരം
നീ തൊട്ടെന്നോ ജീവപരാഗ തലം
അകലെ മഴവിൽ, അകലെ മഴവിൽ
മാരിപൂവേ വേവുന്നോ നീ വെയിലിൻ തിരയിൽ ഇടറി

കാർമേഘങ്ങൾ വിങ്ങി കായാമ്പൂവിൻ കണ്ണിൽ
മേടക്കാറ്റും മൗനം തന്നേ പോയ്
ഉള്ളിനുള്ളിൽ തിങ്ങി തൂവുന്നുണ്ടെ കണ്ണീർ
വേനൽ തുമ്പി നീയും പാറിപോയ്
വഴി വിളക്കിൻ തിരിയുലഞ്ഞു
വനിയിലലസം മഴയുറഞ്ഞു

ഏതോദൂര സാന്ധ്യവിഷാദ സ്വരം
നീ തൊട്ടെന്നോ ജീവപരാഗ തലം
അകലെ മഴവിൽ, അകലെ മഴവിൽ
മാരിപൂവേ വേവുന്നോ നീ വെയിലിൻ തിരയിൽ ഇടറി
രാവേറുമ്പോൾ താരാകാശം തിരയും വെറുതെ ചിരികൾ

ഓരോ രാവും പൊള്ളി കണ്ണോരത്തായ് തങ്ങി
പിരിയും സ്വപ്ന ചിരികൾ ചിന്നിപ്പോയ്
സൂര്യാംശങ്ങൾ മങ്ങി പുലരിപ്പൂവും തേങ്ങി
ഉദയം തേടി കിളികൾ ദൂരെ പോയ്
നീലവാനം തൂവുഷസെ
നീട്ടുമോ കൈ വെട്ടമൽപ്പം

ഏതോദൂര സാന്ധ്യവിഷാദ സ്വരം
നീ തൊട്ടെന്നോ ജീവപരാഗ തലം
അകലെ മഴവിൽ, അകലെ മഴവിൽ
മാരിപൂവേ വേവുന്നോ നീ, വെയിലിൻ തിരയിൽ ഇടറി
രാവേറുമ്പോൾ താരാകാശം, തിരയും വെറുതെ ചിരികൾ

ഏതോദൂര സാന്ധ്യവിഷാദ സ്വരം
നീ തൊട്ടെന്നോ ജീവപരാഗ തലം
അകലെ മഴവിൽ, അകലെ മഴവിൽ



Credits
Writer(s): Leela Girish Kuttan, C Sree Prasad
Lyrics powered by www.musixmatch.com

Link