Omkaram (Version 1)

ഓംകാരം ശംഖില് ചേരുമ്പോള്
ഈറന് മാറുന്ന വെണ് മലരെ...
ഒരോരോ നാളും മിന്നുമ്പോള്
താനെ നീറുന്ന പെണ് മലരെ...
ആരാരും കാണാതെങ്ങൊ പൂക്കുന്നു നീ
തൂമഞ്ഞിന് കണ്ണിരെന്തെ വാര്ക്കുന്നു നീ
നോവിന്റെ സിന്ദൂരം ചൂടുന്ന പൂവെ...

ഓംകാരം ശംഖില് ചേരുമ്പോള്
ഈറന് മാറുന്ന വെണ് മലരെ...
ഒരോരോ നാളും മിന്നുമ്പോള്
താനെ നീറുന്ന പെണ് മലരെ...

തന്നെത്താനെ എന്നെന്നും നേദിക്കുന്നൊ നീ നിന്നെ
പൈതല് പുന്നാരം ചൊല്ലുന്നേരം
മാരന് കൈനീട്ടും നേരം
അഴലിന്റെ തോഴി എന്നാലും
അഴകുള്ള ജീവിതം മാത്രം
കണി കാണുന്നില്ലേ നീ തനിയെ
മിഴി തോരാതെന്നും നീ വെറുതെ
ആദിത്യന് ദൂരെ തേരേറും മുന്പെ
കാലതെ തന്നെ നീയോ മെല്ലെ വാടുന്നില്ലെ...

ഓംകാരം ശംഖില് ചേരുമ്പോള്
ഈറന് മാറുന്ന വെണ് മലരെ...
ഒരോരോ നാളും മിന്നുമ്പോള്
താനെ നീറുന്ന പെണ് മലരെ...

ഇല്ലത്തമ്മെ നിന് മുന്നില് വെള്ളിക്കിണ്ണം തുള്ളുമ്പോള്
നെഞ്ചില് തീ ആളുന്നില്ലെ കൂടെ
പൊള്ളും മൌനത്തിന് മീതെ
ഉയിരിന്റെ പുണ്യമെന്നാലും ഉരുകുന്ന വെണ്ണ നീയല്ലെ
പകലിന്നൊ വിണ്ണില് പോയ് മറയവെ
ഇരുളെന്നും കണ്ണില് വന്നണയേ
കയ്യെത്തും ദൂരെ തേനുണ്ടെന്നാലും
ജന്മത്തിന് ചുണ്ടില് ഉപ്പിന് കൈപ്പോ കൂടുന്നില്ലേ...

ഓംകാരം ശംഖില് ചേരുമ്പോള്
ഈറന് മാറുന്ന വെണ് മലരെ...
ഒരോരോ നാളും മിന്നുമ്പോള്
താനെ നീറുന്ന പെണ് മലരെ...
ആരാരും കാണാതെങ്ങൊ പൂക്കുന്നു നീ
തൂമഞ്ഞിന് കണ്ണിരെന്തെ വാര്ക്കുന്നു നീ
നോവിന്റെ സിന്ദൂരം ചൂടുന്ന പൂവെ...

ഓംകാരം ശംഖില് ചേരുമ്പോള്
ഈറന് മാറുന്ന വെണ് മലരെ...
ഒരോരോ നാളും മിന്നുമ്പോള്
താനെ നീറുന്ന പെണ് മലരെ...



Credits
Writer(s): G Devarajan, Varma Vayalar Rama
Lyrics powered by www.musixmatch.com

Link