Paavam Paavada

പാവം പാവാടപ്രാവും വെമ്പാല പാമ്പും ചങ്ങാത്തമായ്
നേരേ കാണുന്ന നേരം തൊട്ടയ്യോ തീരാ ചങ്ങാത്തമായ്
തെല്ലുകള്ളമില്ലാ കളിയല്ലിതുള്ളതാണേ
ഉള്ളുതൊട്ടു പാടും കഥ തന്നെയാണെടോ
രണ്ടുപേരുമൊന്നായ് ഇനിബെല്ലുമില്ല ബ്രേക്കും
കിടിലൻ കടലാൽ ഇനികാണാം പോരു്
ഭൂമീലുള്ളപ്പോൾ വേണോ വാശി
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി
ഭൂമീലുള്ളപ്പോൾ വേണോ വാശി
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി

തടിരണ്ടും വീണമുതൽ ലഹരിപ്പാൽ അരുവികളിൽ
ഒരുമുങ്ങാംകുഴിയിട്ടാപ്പകലും നീന്തി
തലമൂക്കും കാർണവരെ കുഴികുത്തി വീഴ്ത്തിയതിൽ
ചിരി കൂട്ടി കളിയാക്കി കുറുകേ പാഞ്ഞൂ
പകിട തിരിഞ്ഞു കറങ്ങിക്കിറുങ്ങി ആവേശപ്പാടത്തു്

ചിറകുവിരിച്ചു പറന്നുപറന്നു് അതിരില്ലാ മാനത്തു്
പകിട തിരിഞ്ഞു കറങ്ങിക്കിറുങ്ങി ആവേശപ്പാടത്തു്

പാമ്പിന്റെ വാലായി പാവാടപ്രാവു്
ഭൂമീലുള്ളപ്പോൾ വേണോ വാശി
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി
ഭൂമീലുള്ളപ്പോൾ വേണോ വാശി
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി

വഴിതെറ്റി വന്നണയും അയലത്തെ കോഴികളെ
കറിവച്ചും കെണിയാകും പണിയൊപ്പിച്ചും
അടിതെറ്റും കാലുകളാൽ കരകാട്ട ചോടിളക്കി
ഉടുമുണ്ടോ ചുരുളാക്കി തലയിൽ കെട്ടി
കുറുമ്പുവിതച്ചു് കുഴലുവിളിച്ചു് തോന്ന്യാസക്കാറ്റായി

ഒടുവിൽ തറയിൽ ചുരുണ്ടുമയങ്ങും ഇടിവെട്ടും നേരത്തു്
കുറുമ്പുവിതച്ചു് കുഴലുവിളിച്ചു് തോന്ന്യാസക്കാറ്റായി
ആരാരും മോഹിക്കും ആഘോഷക്കൂട്ടു്
ഭൂമീലുള്ളപ്പോൾ വേണോ വാശി
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി
ഭൂമീലുള്ളപ്പോൾ വേണോ വാശി
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി



Credits
Writer(s): B.k. Harinarayanan, Aby Tom Syriac
Lyrics powered by www.musixmatch.com

Link