Pazhamthamizh

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില് വെറുതേ
നിലവറമൈന മയങ്ങി

സരസസുന്ദരീമണീ നീ
അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം
മിഴികളില് പൊലിഞ്ഞുവോ
വിരലില്നിന്നും വഴുതിവീണോ
വിരസമായൊരാദിതാളം

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില് വെറുതേ
നിലവറമൈന മയങ്ങി

വിരഹഗാനം വിതുമ്പിനില്ക്കും
വീണപോലും മൗനമായ്
വിരഹഗാനം വിതുമ്പിനില്ക്കും
വീണപോലും മൗനമായ്

വിധുരയാമീ വീണപൂവിന്
ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും
കണ്ടറിഞ്ഞ വിങ്ങലുകള്

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില് വെറുതേ
നിലവറമൈന മയങ്ങി

കുളിരിനുള്ളില് സ്വയമിറങ്ങി
കഥ മെനഞ്ഞ പൈങ്കിളി
കുളിരിനുള്ളില് സ്വയമിറങ്ങി
കഥ മെനഞ്ഞ പൈങ്കിളി

സ്വരമുറങ്ങും നാവിലെന്തേ
വരിമറന്ന പല്ലവി
മഞ്ഞുറയും രാവറയില്
മാമലരായ് നീ കൊഴിഞ്ഞു

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില് വെറുതേ
നിലവറമൈന മയങ്ങി

സരസസുന്ദരീമണീ നീ
അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം
മിഴികളില് പൊലിഞ്ഞുവോ
വിരലില്നിന്നും വഴുതിവീണോ
വിരസമായൊരാദിതാളം

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
പഴയൊരു തംബുരു തേങ്ങി



Credits
Writer(s): Thirumala Bichu, Radhakrishnan G
Lyrics powered by www.musixmatch.com

Link