Megharagam Nerukil (From "Kakkakuyil") (Male Vocals)

മേഘരാഗം നെറുകിൽ തൊട്ടു മേലെ നില്പൂ വാനം, വാനം, വാനം
ദൂരെയെങ്ങോ മിഴിയും നട്ട് പൂ പോൽ നില്പൂ യാമം, യാമം, യാമം
മേഘരാഗം നെറുകിൽ തൊട്ടു മേലെ നില്പൂ വാനം

ഇളവെയിൽ മണിവളയണിയണ തിനവയലുകൾ തോറും
കതിർ മണിയുടെ നിര തിരയുക കുറുകുറുകണ പ്രാവേ
ഇളവെയിൽ മണിവളയണിയണ തിനവയലുകൾ തോറും
കതിർ മണിയുടെ നിര തിരയുക കുറുകുറുകണ പ്രാവേ

മരതകമണി ഇനിയും ഇനിയും ഇതു കവരുകയാണോ?
കനകക്കസവു ചിറകുമായ് പതുങ്ങി പതുങ്ങി പറന്നു വാ

പകരം നിനക്കു തരുന്നു ഞാനെന്റെ പവിഴച്ചുണ്ടിലെ
മൊഴിമഴ, മൊഴിമഴ, മൊഴിമഴാ ആ-ആ
മേഘരാഗം നെറുകിൽ തൊട്ടു മേലെ നില്പൂ വാനം

പ പ പ നി സ നി സ പ ധ പ ധ പ മ ഗ രി
പ പ പ നി സ രി പ ധ പ ധ പ മ ഗ രി
മ ഗ രി ഗ മ പ നി സ രി സ നി സ ഗ മ പ നി സ രി
പ ധ നി നി മ പ നി നി, പ നി സ രി ഗ മ ഗ സ സ നി നി ധ ധ പ
പ സ പ സ പ നി നി ധ മ പ രി മ ഗ സ രി പ പ

പുതിയൊരു മലരിതൾ വിരിയണ ദിവസമിതറിയില്ലേ?
കണിയുണരണമതിലിനിയൊരു നറുതിരി തെളിയേണം
പുതിയൊരു മലരിതൾ വിരിയണ ദിവസമിതറിയില്ലേ?
കണിയുണരണമതിലിനിയൊരു നറുതിരി തെളിയേണം
കുറുകുഴലുകൾ കുരവ തിമില ചെറു നിറപറ വേണം
കൊതിച്ചു കൊതിച്ചിങ്ങടുത്തു വാ
കളിച്ചു ചിരിച്ചു രസിച്ചു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ പുലർ മനസ്സിലെ
കണിമഴ, കണിമഴ, കണിമഴാ ആ-ആ

മേഘരാഗം നെറുകിൽ തൊട്ടു മേലെ നില്പൂ വാനം, വാനം, വാനം
ദൂരെയെങ്ങോ മിഴിയും നട്ട് പൂ പോൽ നില്പൂ യാമം

ധി ര ന ന ന ധി ര ന ധി ര ന
ധി ര ധി ര ന ന ധി ര ന ധി ര ന
നം തം തനാന തനാനാ തനാന തനാന താനാ
നം ത നം ത നം ത നം ത ത നം ത നം നാ

മേഘരാഗം നെറുകിൽ തൊട്ടു മേലെ നില്പൂ
വാനം, വാനം, വാനം
ദൂരെയെങ്ങോ മിഴിയും നട്ട് പൂ പോൽ നില്പൂ യാമം



Credits
Writer(s): Deepan Chaterjee, Girish Puthenchery
Lyrics powered by www.musixmatch.com

Link