Mekkarayil (From "Mariam Mukku")

മേക്കരയില് തിരയടിക്കണ് പീലിക്കണ്ണാളേ
പൂന്തിരയില് മീൻ പെടയ്ക്കണ് നീലക്കണ്ണാളേ
ആടിയെത്തണ് പാടിയെത്തണ് ചാകരക്കോണ്
ഈ തുറയില് തോണിയെത്തണ നേരമിന്നാണ്
വരും ഉല്ലാസക്കാലം നല്ലോമൽക്കാലം
കയ്യോട് കൈ ചേർന്നിടാം
പുതു സംഗീതം പാടി കൊണ്ടാടും മേളം
പൂക്കാലം വന്നോമലേ
മണ്ണിൻ ഉള്ളം കാണാൻ ഈ വിണ്ണിൻ നാളം വന്നേ
ഏദൻതോട്ടം താഴെ വന്നേ
മിന്നും പൊന്നും ചൂടി ആ കുഞ്ഞോടങ്ങൾ ആടി
ചെല്ലക്കാറ്റും കൂടെപ്പാടുന്നേ

മേക്കരയില് തിരയടിക്കണ് പീലിക്കണ്ണാളേ
പൂന്തിരയില് മീൻ പെടയ്ക്കണ് നീലക്കണ്ണാളേ
ആടിയെത്തണ് പാടിയെത്തണ് ചാകരക്കോണ്
ഈ തുറയില് തോണിയെത്തണ നേരമിന്നാണ്

സിയോണിലെ കാറ്റേ വരൂ വരൂ കൂടെ
പരിമളത്തൈലം തൂകാനായ്
ഇളംമഞ്ഞു വീഴും ഒലീവിലക്കാടായ്
കടൽക്കരമാറി ഷാരോണായ്

മാരിവില്ലു മാനമൊന്നു നീർത്തിടുന്നിതാ
പൂ പറത്തി പ്രാവിനങ്ങൾ പാറിടുന്നിതാ
മണ്ണിലാകെ നല്ലനാള് വന്നു ചേർന്നിതാ
പാടിടുന്നു മാലാഖമാർ
മണ്ണിൻ ഉള്ളം കാണാൻ ഈ വിണ്ണിൻ നാളം വന്നേ
ഏദൻതോട്ടം താഴെ വന്നേ
മിന്നും പൊന്നും ചൂടി ആ കുഞ്ഞോടങ്ങൾ ആടി
ചെല്ലക്കാറ്റും കൂടെപ്പാടുന്നേ

മേക്കരയില് തിരയടിക്കണ് പീലിക്കണ്ണാളേ
പൂന്തിരയില് മീൻ പെടയ്ക്കണ് നീലക്കണ്ണാളേ
ആടിയെത്തണ് പാടിയെത്തണ് ചാകരക്കോണ്
ഈ തുറയില് തോണിയെത്തണ നേരമിന്നാണ്

ഇടയന്റെ ഗീതം നിലാവുമായ് ചേർന്നു
പരിസരമേതോ പൂങ്കാവായ്
ഇനി വരും കാലം നിറങ്ങളിൽ നീന്തും
ചിരിച്ചെപ്പു നീട്ടി സൗഭാഗ്യം

മുന്തിരിപ്പൂ മുത്തണിഞ്ഞു കുഞ്ഞു വള്ളികൾ
കുന്തിരിക്കം കൊണ്ടുവന്നു മഞ്ജുസന്ധ്യകൾ
അന്തിവെയിൽ പൊന്നണിഞ്ഞു പള്ളിമേടകൾ
മംഗളങ്ങൾ വാസന്തമേ
മണ്ണിൻ ഉള്ളം കാണാൻ ഈ വിണ്ണിൻ നാളം വന്നേ
ഏദൻതോട്ടം താഴെ വന്നേ
മിന്നും പൊന്നും ചൂടി ആ കുഞ്ഞോടങ്ങൾ ആടി
ചെല്ലക്കാറ്റും കൂടെപ്പാടുന്നേ

മേക്കരയില് തിരയടിക്കണ് പീലിക്കണ്ണാളേ
പൂന്തിരയില് മീൻ പെടയ്ക്കണ് നീലക്കണ്ണാളേ
ആടിയെത്തണ് പാടിയെത്തണ് ചാകരക്കോണ്
ഈ തുറയില് തോണിയെത്തണ നേരമിന്നാണ്



Credits
Writer(s): Vidyasagar, Rafeeq Ahamed
Lyrics powered by www.musixmatch.com

Link