Ponmuraliyoothum (From ''Aryan'')

ലാലല ലാ-ലാ-ലാ-ലാ
ആഹാ... പാപപ മരിരിരിനി
നീസരിഗമ ഗരിഗരിസ

പൊൻ മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിൻ താളമിയലും പോലെ
കനവിലൊഴുകാം ഭാവമായ് ആരുമറിയാതെ
പൊൻ മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിൻ താളമിയലും പോലെ

മാരനുഴിയും പീലിവിരിയും മാരിമുകിലുരുകുമ്പോൾ
മാരനുഴിയും പീലിവിരിയും മാരിമുകിലുരുകുമ്പോൾ
തിരകളിൽ തിരയായ് നുരയുമ്പോൾ
കഞ്ചുകം കുളിരെ മുറുകുമ്പോൾ
പവിഴമാ മാറിൽ തിരയും ഞാൻ
ആരുമറിയാതെ
പൊൻ മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിൻ താളമിയലും പോലെ

ലാ-ലാ-ലാ-ലാ-ലാ
ലാ-ലാ-ലാ-ലാ-ലാ
ലാ-ലാ-ല-ലാ ലാ-ലാ-ല-ലാ

സങ്കൽപ്പമന്ദാരം തളിരിടും രാസകുഞ്ജങ്ങളിൽ
സങ്കൽപ്പമന്ദാരം തളിരിടും രാസകുഞ്ജങ്ങളിൽ
കുങ്കുമം കവരും സന്ധ്യകളിൽ
അഴകിലെ അഴകായ് അലയുമ്പോൾ
കാണ്മു നാം അരികെ ശുഭകാലം, ആരുമറിയാതെ

പൊൻ മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിൻ താളമിയലും പോലെ
കനവിലൊഴുകാം ഭാവമായ് ആരുമറിയാതെ
തന്തതന താനാരോ താനിനന നാനാരോ
ലാ-ല ലാ-ലാ-ലാ ലാലലല ലാ-ലാ-ലാ



Credits
Writer(s): Kaithapram, Raghu Kumar
Lyrics powered by www.musixmatch.com

Link