Oraayiram Kinakkal

ഒരായിരം കിനാക്കളാൽ-
കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം
(തര ത്തര തര ത്തര തര ത്തരാ ര രാ ര രാ രാ)
കൊളുത്തിയും കെടുത്തിയും-
പ്രതീക്ഷകൾ വിളക്കുവച്ചു മൂകം
(തര ത്തര തര ത്തര തര ത്തരാ ര രാ രാ രാ രാ)
എത്രയെത്ര കാതം അപ്പുറത്തു നിന്നും-
എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ?
ഒരായിരം കിനാക്കളാൽ-
കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം
കൊളുത്തിയും കെടുത്തിയും-
പ്രതീക്ഷകൾ വിളക്കുവച്ചു മൂകം

മുനിയുടെ ശാപം കവിതകളായി
മുനിയുടെ ശാപം കവിതകളായി
കിളിയുടെ നിണം വീണ, വിപിനങ്ങളിൽ
കിളിയുടെ നിണം വീണ, വിപിനങ്ങളിൽ
ഇണയുടെ വിരഹം, കവിയുടെ ഹൃദയം
ഇണയുടെ വിരഹം, കവിയുടെ ഹൃദയം
മൊഴികളാക്കിയതു കവിതയായൊഴുകി
കനിവേറും മനസ്സേ, നിനക്കു നിറയെ വന്ദനം
ഒരായിരം കിനാക്കളാൽ-
കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം
കൊളുത്തിയും കെടുത്തിയും-
പ്രതീക്ഷകൾ വിളക്കുവച്ചു മൂകം

സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ-
കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പൊഴും
കൊച്ചു കൊച്ചു മോഹം, മച്ചകത്തിലിന്നും
രാരിരം പാടുവാൻ കാതോര്ത്തു നില്പ്പൂ
രാരിരം പാടുവാൻ കാതോര്ത്തു നില്പ്പൂ
കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പൊഴും
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ
ഒരായിരം കിനാക്കളാൽ-
കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം
കൊളുത്തിയും, കെടുത്തിയും-
പ്രതീക്ഷകൾ വിളക്കുവച്ചു മൂകം

തപ്പുതാളം, തകിലുമേളം ഖല്ബിന്റെ പന്തലില്
തപ്പുതാളം, തകിലുമേളം ഖല്ബിന്റെ പന്തലില്
കെസ്സു കെട്ടണ് ഗസലു പാടണ്-
കല്യാണപ്പന്തലിൽ ഹാ-
കല്യാണപ്പന്തലിൽ
തപ്പുതാളം തകിലുമേളം
(തകധിമിതക തകധിമി
തകജുണു താ തെയ്)

തരിവള കൈയിൽ സരിഗമ പാടി
കരിമിഴിയിണയിൽ സുറുമയുമെഴുതി
തടവയറയിൽ കടക്കു മുത്തേ
മയക്കമെന്തേ മാരിക്കൊളുന്തേ?
കതകുകൾ ചാരി കളിചിരിയേറി
പുതുമകൾ പരതി പുളകവുമിളകി
കുണുങ്ങു മുല്ലേ കുളിരിൽ മെല്ലെ
മധുരമല്ലേ മദനക്കിളീ?
തപ്പുതാളം തകിലുമേളം
ഖല്ബിന്റെ പന്തലില്
കെസ്സു കെട്ടണ് ഗസലു പാടണ്
കല്യാണപ്പന്തലിൽ, കല്യാണപ്പന്തലിൽ
ഹാ കല്യാണപ്പന്തലിൽ

ഒരായിരം കിനാക്കളാൽ കുരുന്നുകൂടു-
മേഞ്ഞിരുന്നു മോഹം
കൊളുത്തിയും കെടുത്തിയും-
പ്രതീക്ഷകൾ വിളക്കുവച്ചു മൂകം
എത്രയെത്ര കാതം അപ്പുറത്തു നിന്നും-
എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ?
ഒരായിരം കിനാക്കളാൽ കുരുന്നുകൂടു-
മേഞ്ഞിരുന്നു മോഹം
(തര ത്തര തര ത്തര തര ത്തരാ ര രാ രാ രാ രാ)
കൊളുത്തിയും കെടുത്തിയും പ്രതീക്ഷകൾ-
വിളക്കുവച്ചു മൂകം
(തര ത്തര തര ത്തര തര ത്തരാ ര രാ രാ)



Credits
Writer(s): Bichu Thirumala, Balakrishnan
Lyrics powered by www.musixmatch.com

Link