Kannadi Poombuzhayil

കണ്ണാടി പൂമ്പുഴയില് മഞ്ഞു വീണേ
മിന്നും കന്നി വെയിൽ കസവലക്കാൻ കൂടെ വായോ
കണ്ണാടി പൂമ്പുഴയില് മഞ്ഞു വീണേ
മിന്നും കന്നി വെയിൽ കസവലക്കാൻ കൂടെ വായോ
മിന്നണ പൊന്നെടുത്ത് മനസ്സിന്റെ കിന്നരി മുത്തലക്ക്
വെള്ളിനിലാവെടുത് തിളങ്ങണ വീരാളിപട്ടലക്ക്
ചില്ലൊത്ത കല്ലിനും ചെമ്മാനതെല്ലിനും പട്ടൊത്ത ചേലക്കും ചേല്
ഈ കട്ടി കരിമ്പടം വെട്ടിത്തിളക്കാൻ വാ
ചില്ലൊത്ത കല്ലിനും ചെമ്മാനതെല്ലിനും പട്ടൊത്ത ചേലക്കും ചേല്
ഈ കട്ടി കരിമ്പടം വെട്ടിത്തിളക്കാൻ വാ
കണ്ണാടി പൂമ്പുഴയില് മഞ്ഞു വീണേ
മിന്നും കന്നി വെയിൽ കസവലക്കാൻ കൂടെ വായോ
മകര നിലാ കുളിരില് മുകിൽ നിരകൾ കരയിടു മരിയ തുകിൽ കൊണ്ടേ പോരാമോ
പുഴയൊഴുകും മനസ്സില് നിഴലെഴുതും കനവില് നിറകതിരായ് നിന്നേ കണ്ടാലോ
വേലലിയും വെണ്മ കൊണ്ടു നിനവിലുള്ള നന്മ കൊണ്ടു
നിന്റെ മോഹ ചിമിടുടയ്ക്കാം ഞാൻ
കനവണിയും മുത്ത് കൊണ്ടു കനകമണി ചാന്ത്കൊണ്ടു പൂത്തൊരുങ്ങി കാത്തിരിക്കാം ഞാൻ
ചില്ലൊത്ത കല്ലിനും ചെമ്മാനതെല്ലിനും പട്ടൊത്ത ചേലക്കും ചേല്
ഈ കട്ടി കരിമ്പടം വെട്ടിത്തിളക്കാൻ വാ ഹോയ്
കണ്ണാടി പൂമ്പുഴയില് മഞ്ഞു വീണേ
മിന്നും കന്നി വെയിൽ കസവണിയാൻ കൂടെ വായോ
തിരയിളകും കടവില് തിരിമുറിയാം മഴയില് നനുനനയാൻ പൊന്നേ പോരാമോ
ചിറകുണരും കുടയുടെ നറുമലരിൽ തണലില് നിറകതിരേ നിന്നേ കൊണ്ടോവാം
ദുണിയിടുമീ കോടികൊണ്ടു തളിരുടലിൽ മുടിനിന്റെ തങ്കവർണ്ണ തകിടൊരൊരുക്കാം ഞാൻ
പവിഴനിലാ പാവുകൊണ്ട് ഇതളണിയും പൂവുകൊണ്ട് പട്ടുമെത്ത വിരിവിരിക്കാം ഞാൻ
ചില്ലൊത്ത കല്ലിനുംചേല് ഈ പട്ടൊത്ത ചേലക്കും ചേല്
ഈ കട്ടി കരിമ്പടം വെട്ടിത്തിളക്കാൻ വാ
കണ്ണാടി പൂങ്കവിളിൽ മഞ്ഞു വീണേ
മിന്നും കന്നി വെയിൽ കസവലക്കാൻ കൂടെ വായോ
മിന്നണ പൊന്നെടുത്ത് മനസ്സിന്റെ കിന്നരി മുത്തലക്ക്
വെള്ളിനിലാവെടുത്ത് തിളങ്ങണ വീരാളിപട്ടലക്ക്
ചില്ലൊത്ത കല്ലിനും ചേല്
ഈ പട്ടൊത്ത ചേലക്കും ചേല്
ഈ കട്ടി കരിമ്പടം വെട്ടിത്തിളക്കാൻ വാ
ചില്ലൊത്ത കല്ലിനും ചേല്
ഈ പട്ടൊത്ത ചേലക്കും ചേല്
ഈ കട്ടി കരിമ്പടം വെട്ടിത്തിളക്കാൻ വാ
ചില്ലൊത്ത കല്ലിനും ചെമ്മാനതെല്ലിനും പട്ടൊത്ത ചേലക്കും ചേല്
ഈ കട്ടി കരിമ്പടം വെട്ടിത്തിളക്കാൻ വാ



Credits
Writer(s): Girish Puthenchery, Sreekumar Malabar Gopalan Nair
Lyrics powered by www.musixmatch.com

Link