Kuyilin Paatinu (From "Kavi Uddheshichathu")

കുയിലിൻ പാട്ടിന് മറുമൊഴി പാടാൻ
വരുമോ ചങ്ങാതീ ...മുറിവാലൻ ചങ്ങാതി
പാടവരമ്പിൻ അക്കരെയാറ്റിലെ കൊമ്പൻ നീരാട്ടും

കാണാൻ വരുമോ ചങ്ങാതി .
കൂട്ടിനു വന്നാൽ. ഒത്തിരി നേരം .
ചുറ്റി നടന്നിത്തരമീ കാഴ്ചകൾ കാണാം
ആയതു നേരം ചാഞ്ഞിടുമോരോ
അത്തിമരച്ചില്ലകളിൽ പാറിനടക്കാം .
കുയിലിൻ പാട്ടിന് മറുമൊഴി പാടാൻ
വരുമോ ചങ്ങാതി ...മുറിവാലൻ ചങ്ങാതി

ഇടിമഴ തോർന്നാ തെളിനീർച്ചോലയിൽ
ഓടമിറക്കീടാം.
ഇടിമഴ തോർന്നാ തെളിനീർച്ചോലയിൽ
ഓടമിറക്കീടാം
മഞ്ഞക്കിളിയുടെ തൂവൽ കൊണ്ടൊരു
തൊപ്പി മെനഞ്ഞീടാം .
ആ വഴി വന്നീടുമീറൻ കാറ്റിനും
ഉമ്മ കൊടുത്തീടാം .
ഇമ്മിണി ഉമ്മ കൊടുത്തീടാം .

കൂട്ടിനു വന്നാൽ. ഒത്തിരി നേരം .
ചുറ്റി നടന്നിത്തരമീ കാഴ്ചകൾ കാണാം
ആയതു നേരം ചാഞ്ഞിടുമോരോ
അത്തിമരച്ചില്ലകളിൽ പാറിനടക്കാം .

മലയുടെ മുകളിലെ നല്ല മുത്തശ്ശിക്ക്
വെറ്റില നൽകീടാം
മലയുടെ മുകളിലെ നല്ല മുത്തശ്ശിക്ക്
വെറ്റില നൽകീടാം
പാതിരില്ലാത്തൊരു പഴങ്കഥയെല്ലാം
കേട്ടു രസിച്ചീടാം .
പുഴയുടെ കാലിൽ വെള്ളിച്ചങ്ങല
കിങ്ങിണി തുള്ളുമ്പോൾ
കൂടെ ആടിപ്പാടീടാം ...

കുയിലിൻ പാട്ടിന് മറുമൊഴി പാടാൻ
വരുമോ ചങ്ങാതീ ...മുറിവാലൻ ചങ്ങാതി
പാടവരമ്പിൻ അക്കരെയാറ്റിലെ കൊമ്പൻ നീരാട്ടും
കാണാൻ വരുമോ ചങ്ങാതി .
കൂട്ടിനു വന്നാൽ. ഒത്തിരി നേരം .
ചുറ്റി നടന്നിത്തരമീ കാഴ്ചകൾ കാണാം
ആയതു നേരം ചാഞ്ഞിടുമോരോ
അത്തിമരച്ചില്ലകളിൽ പാറിനടക്കാം



Credits
Writer(s): Jakes Bejoy, Jyothish T Kasi
Lyrics powered by www.musixmatch.com

Link