Chaare Chaare

കനവിതോ
നിനവിതോ
നിനവിലേ, കനവിതോ

ചാരേ ചാരേ
മാരിവില്ലിൻ വർണ്ണജാലമോ
അതാ
അരികെ അണയാൻ
കുഞ്ഞുഹൃദയം തുടിപ്പതെന്തിനോ
ഇതാ

പനിമലർ പൂക്കുന്ന പൂവിൻ മെത്ത കണ്ടുവോ
താരാട്ടിൻ തേന്മൊഴികൾ
കേട്ടുവോ
കുളിരല ചൂടുന്ന കാറ്റു മെല്ലെ വീശിയോ
വിലോലമേതോ സ്നേഹ സാന്ത്വനം

ചാരേ ചാരേ
മാരിവില്ലിൻ വർണ്ണജാലമോ
അതാ
അരികെ അണയാൻ
കുഞ്ഞുഹൃദയം തുടിപ്പതെന്തിനോ
ഇതാ

പൊൻവെയിൽ
പുലർവേള കണ്ണിൽ പൂത്തുലഞ്ഞതാണോ ഇവൾ
താരകം
കരിനീല വാനിൽ കൺതുറന്നതോ

വാർമിഴികൾ തന്നിൽ കാണുന്നിതാ ഞാൻ
മാൻപേട തോൽക്കും മൗനരാഗം
ആരോ നെഞ്ചിൽ ഏതോ തൂവലാൽ തഴുകി
ഇതാണു നിൻ്റെ ഇന്ദ്രജാലം

ചാരേ ചാരേ
മാരിവില്ലിൻ വർണ്ണജാലമോ
അതാ
അരികെ അണയാൻ
കുഞ്ഞുഹൃദയം തുടിപ്പതെന്തിനോ
ഇതാ

വേനലിൽ
കുളിർകാറ്റു പോലെ ഒഴുകിയെത്തി
അരികിൽ ഇവൾ
ഞാനൊരു
കുരുന്നു പൂവായ് ഉലയും വേളയിൽ
നിൻ ശ്വാസമെന്നെ ചുംബിച്ചുണർത്തീ
മെല്ലെ ഞാനുമൊന്നലിഞ്ഞു പോയെ
നീലവാനിലോടും തൂമഞ്ഞു പോലെ
പായുന്നു നിന്നെ തേടി നെഞ്ചം

ചാരേ ചാരേ
മാരിവില്ലിൻ വർണ്ണജാലമോ
അതാ
അരികെ അണയാൻ
കുഞ്ഞുഹൃദയം തുടിപ്പതെന്തിനോ
ഇതാ

പനിമലർ പൂക്കുന്ന പൂവിൻ മെത്ത കണ്ടുവോ
താരാട്ടിൻ തേന്മൊഴികൾ
കേട്ടുവോ
കുളിരല ചൂടുന്ന കാറ്റു മെല്ലെ വീശിയോ
വിലോലമേതോ സ്നേഹ സാന്ത്വനം

ചാരേ ചാരേ
മാരിവില്ലിൻ വർണ്ണജാലമോ
അതാ
അരികെ അണയാൻ
കുഞ്ഞുഹൃദയം തുടിപ്പതെന്തിനോ, ഇതാ



Credits
Writer(s): Kailas Rishi, Gopi Sunder
Lyrics powered by www.musixmatch.com

Link