Onnurangi

ഒന്നുറങ്ങി കൺതുറന്ന്
മുന്നിലിന്ന് വരൂ പ്രഭാതാർഗ രശ്മി പോലെ
കാടിറങ്ങി മേടിറങ്ങി നാടുചുറ്റി
ഈ വിഹായസ്സിൽ പാറുവാൻ

ഉണരൂ നീ, വിടരു നീ
തെളിയൂ നീ, ഉയരു നീ
വളരു നീ
നാളേ, നാളേ, നാളേ പുതിയ നിറവുമായി

ഓരോ പൂവിനോടും മിണ്ടുവാൻ, പറയുവാൻ
ഒരായിരം കാര്യമില്ലേ
ആരോമലേ നിൻ്റെ ആത്മാവിലെ
മൗനമെല്ലാം ചൊല്ലു നീ
പോരൂ, പോരൂ, പോരൂ
പുതിയ ചിറകുമായി

ഒന്നുറങ്ങി കൺതുറന്ന്
മുന്നിലിന്ന് വരൂ പ്രഭാതാർഗ രശ്മി പോലെ

രാവും പകലുമായി കാലം നീങ്ങിടും
നീ വാനോളവും വളർന്നീടും
കാതോർക്കുവാൻ നിൻ്റെയാമന്ത്രണം
നൽകുകില്ലേ മെല്ലെ നീ?
പോരൂ, പോരൂ, പോരൂ
പുതിയ കതിരുമായി

ഒന്നുറങ്ങി കൺതുറന്ന്
മുന്നിലിന്ന് വരൂ പ്രഭാതാർഗ രശ്മി പോലെ
കാടിറങ്ങി, മേടിറങ്ങി, നാടുചുറ്റി
ഈ വിഹായസ്സിൽ പാറുവാൻ

ഉണരൂ നീ, വിടരു നീ
തെളിയൂ നീ, ഉയരു നീ
വളരു നീ
നാളേ, നാളേ, നാളേ പുതിയ നിറവുമായി



Credits
Writer(s): Bijibal, Rafeeque Ahammed
Lyrics powered by www.musixmatch.com

Link