Aalila Manchalil - Female Vocals

ആലില മഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരപ്പൂമിഴിയിൽ
ചാഞ്ചാടും സ്വപ്നമേതോ
പൂവൽ പൊന്നും തേനും
നാവിൽ തേച്ചതാരോ
പാവകുഞ്ഞും കൂടെയാട്
ആലില മഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം
Music
പൂരം നാളല്ലോ പേരെന്താകേണം
ഓമൽ കാതിൽ ചൊല്ലാൻ
പൂരം നാളല്ലോ പേരെന്താകേണം
ഓമൽ കാതിൽ ചൊല്ലാൻ
നാഗം കാക്കും കാവിൽ
നാളെ പോകും നേരം
നാഗം കാക്കും കാവിൽ
നാളെ പോകും നേരം
ഉണ്ണിക്കൈകാൽ വളര്
തിങ്കൾ പൂ പോൽ വളര്
ആലില മഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം
Music
തങ്കക്കൈക്കുള്ളിൽ ശംഖും താമരയും
കാണും കണ്ണിൻ പുണ്യം
തങ്കക്കൈക്കുള്ളിൽ ശംഖും താമരയും
കാണും കണ്ണിൻ പുണ്യം
സൂര്യഗായത്രിയായ്
ആര്യാതീർത്ഥങ്ങളിൽ
സൂര്യഗായത്രിയായ്
ആര്യാതീർത്ഥങ്ങളിൽ
നീരാടാൻ പോയ് വരാം
ആരോമൽ പൂങ്കുരുന്നേ
ആലില മഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരപ്പൂമിഴിയിൽ
ചാഞ്ചാടും സ്വപ്നമേതോ
പൂവൽ പൊന്നും തേനും
നാവിൽ തേച്ചതാരോ
പാവകുഞ്ഞും കൂടെയാട്
ആലില മഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം... ...



Credits
Writer(s): Raveendran A, O.n.v. O.n.v.
Lyrics powered by www.musixmatch.com

Link