Medapoompattum Chutti - From "Karinkunnam 6s"

മേടപ്പൂം പട്ടും ചുറ്റി
കണ്ണോരം നിന്നെ കാണുമ്പോൾ ഈ പുലരികളഴക്...
മുല്ലപ്പൂം ചേല ചേലിൽ
നിന്നോരം ഞാനും ചേരുമ്പോൾ ഈ രാവിതളഴക്...

നാം തളിരണിയെ
കനാവുകളോ കസവണിയെ
മിഴികളിലും മൊഴികളിലും
പൊന്നോണം... പൊന്നോണം...
നെഞ്ചാകേ... നെഞ്ചാകേ...

നീയാമോമൽ ശ്വാസം തേടി
വാതിൽ പടിയേറി കന്നിയിളം കാറ്റ്
മൗനം പോലും തേനായി മാറി
തീരാ ചിരിതൂകി നമ്മുടെ പൊൻവീട്

ചൊരിമഴയായ് പൊൻകിനാവുകൾ
കുളിരലയായി പെയ്തിറങ്ങവെ...
മനമുകുളം നിറമണിയും
പൂക്കാലം... പൂക്കാലം...
ഉള്ളാകെ... ഉള്ളാകെ...



Credits
Writer(s): Rahul Raj, Vinaayak Sasikumar
Lyrics powered by www.musixmatch.com

Link